Monday, May 20, 2024
spot_img

കങ്കണ റണാവത്ത് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രൂപത്തിൽ :ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

 

ബോളിവുഡ് താരം കങ്കണ റണാവത്ത് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുട വേഷം ചെയ്യാൻ തയ്യാറെടുക്കുകയാണ്.

1970 കളിലെ സംഭവങ്ങളെ പിന്തുടരുന്ന സിനിമയിൽ അനുപം ഖേർ, ശ്രേയസ് തൽപാഡെ, മഹിമ ചൗധരി, മിലിന്ദ് സോമൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തും. അന്തരിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രൂപത്തിന് വളരെ സാമ്യതയുള്ളതുകൊണ്ട് കങ്കണ റണാവത്ത് പ്രശംസിക്കപ്പെടുന്നു.

തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലേയ്ക്ക്, കങ്കണ റണാവത്ത് അടുത്തിടെ ഇന്ദിരാഗാന്ധിയായി മാറുന്നതിന്റെ ഒരു ദൃശ്യം പുറത്ത് വിട്ടു

ഫോട്ടോയിൽ, തലൈവി താരം ഷൂട്ടിങ്ങിന് തയ്യാറെടുക്കുമ്പോൾ ഗ്രീൻ റൂമിൽ ഇരിക്കുന്നത് കാണാമായിരുന്നു. അവർ അവരുടെ കസേരയിൽ ഇരിക്കുമ്പോൾ, മേക്കപ്പും ഹെയർ ആർട്ടിസ്റ്റുകളും അവരുടെ ലുക്കിൽ പ്രവർത്തിക്കുന്നത് കാണാമായിരുന്നു. ഇന്ദിരാഗാന്ധിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവും റഫറൻസിനായി അവർക്കു മുന്നിൽ വച്ചിരുന്നു . ‘പരിവർത്തന മാന്ത്രികതയും മാന്ത്രികന്മാരും’ എന്നാണ് കങ്കണ റണൗത്ത് ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

Related Articles

Latest Articles