കാൻബെറ: കംഗാരുവിന്റെ ആക്രമണത്തിൽ എഴുപത്തിയേഴുകാരന് ദാരുണാന്ത്യം.ഓസ്ട്രേലിയയിലെ റെഡ്മണ്ടിലാണ് സംഭവം. അക്രമസ്വഭാവം കാണിച്ചതിനെ തുടർന്ന് കംഗാരുവിനെ പോലീസ് വെടിവച്ചു കൊന്നു. മരിച്ച വയോധികൻ വീട്ടിൽ കംഗാരുവിനെ വളർത്തിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ചാരനിറത്തിലുള്ള പടിഞ്ഞാറൻ ആൺ കംഗാരുവിന് 2.2 മീറ്റർ വരെ നീളവും 70 കിലോ വരെ ഭാരവും ഉണ്ടാകും. കംഗാരു അക്രമാസക്തനായതിന്റെ കാരണം വ്യക്തമല്ല.
ഗുരുതരമായ പരിക്കുകളോടെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനിടെ വിവരം അറിഞ്ഞ് ആംബുലൻസ് ജീവനക്കാർ എത്തുമ്പോൾ പ്രദേശത്ത് കംഗാരുവിനെ കണ്ടിരുന്നു. പിന്നാലെയാണ് അക്രമസ്വഭാവം കാണിച്ച കംഗാരുവിനെ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയത്.
86 വർഷത്തിനിടയിൽ ഇത്ര മാരകമായി കംഗാരു മനുഷ്യനെ ആക്രമിക്കുന്ന ആദ്യസംഭവമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. 1936-ലാണ് അവസാനമായി സമാനമായ കംഗാരു ആക്രമണം റിപ്പോർട്ട് ചെയ്തത്. എന്നാൽ മാസങ്ങൾക്ക് മുമ്പ് കംഗാരുവിൽ നിന്ന് രണ്ട് നായ്‌ക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ് യുവാവ് മരിച്ചിരുന്നു.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…