/udaipur-tailor-beheading-kangana-ranaut-reacts-to-kanhaiya-lal-brutal-murder-says-
കങ്കണാ റാവത്ത് അവതാരകയായി എത്തിയ റിയാലിറ്റി ഷോ ലോക്ക് അപ്പ് തുടക്കംമുതല്‍ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പരിപാടിയുടെ ജഡ്ജ്‌മെന്റ് ഡേ എപ്പിസോഡില്‍ കങ്കണ നടത്തിയ ചില പ്രസ്താവനകളാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. സിനിമാ മേഖലയിലെ തന്റെ പോരാട്ടത്തെക്കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുള്ള കങ്കണ ലൈംഗിക ചൂഷണം ഈ വ്യവസായത്തില്‍ സാധാരണമാണെന്ന് എപ്പിസോഡിനിടെ ഒരു മത്സരാര്‍ത്ഥിയോട് പറഞ്ഞു. “ബോളിവുഡിലെ കറുത്ത സത്യങ്ങള്‍” എന്ന് വിശേഷിപ്പിച്ചായിരുന്നു നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
“ചെറുപ്പക്കാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് വളരെ സാധാരണമാണെന്ന് ഞാന്‍ കരുതുന്നു പ്രത്യേകിച്ച് സിനിമ, ഫാഷന്‍ മേഘലകളില്‍. നമ്മള്‍ എത്രമാത്രം പ്രതിരോധിച്ചാലും, അത് സത്യമാണ്. ഇതുവഴി നിരവധി അവസരങ്ങള്‍ തുറന്നുകിട്ടുമ്ബോഴും ഇത് പലരുടെയും സ്വപ്നങ്ങളെ തകര്‍ക്കുകയും ആളുകളെ എന്നന്നേക്കുമായി മുറിവേല്‍പ്പിക്കുകയും ചെയ്യും. ഇതാണ് കറുത്ത സത്യം”, കങ്കണ പറഞ്ഞു.
“മീ ടൂ ഇവിടെ നടന്നപ്പോഴും അതിന് എന്ത് സംഭവിച്ചു? ഒന്നുംസംഭവിച്ചില്ല”. പ്രമുഖരുടെ പേരുകള്‍ വെളിപ്പെടുത്തിയ സ്ത്രീകളെ ഇന്ന് കാണാന്‍ പോലുമില്ലെന്ന് നടി പറഞ്ഞു. ഷോയിലെ സൈഷ ഷിന്‍ഡെ എന്ന മത്സരാര്‍ത്ഥി തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കങ്കണ ഇക്കാര്യങ്ങള്‍ സംസാരിച്ചത്. വളരെ ഇഷ്ടമുള്ള ഡിസൈനര്‍മാരില്‍ ഒരാള്‍ തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ച സംഭവമാണ് സൈഷ വെളിപ്പെടുത്തിയത്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…