റൂട്ട് കനാല്‍ ശസ്‍ത്രക്രിയയിലെ ഗുരുതര പിഴവ് മൂലം മുഖം തിരിച്ചറിയാനാകാതെ കന്നഡ നടി സ്വാതി സതീഷ്. ശസ്‍ത്രക്രിയയിലെ പിഴവ് മൂലം സ്വാതിയുടെ മുഖം നീരുവച്ച് വികൃതമാകുകയായിരുന്നു. ഇതോടെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് നടി. നടിയുടെ കുടുംബം ഡെന്‍റല്‍ ക്ലിനിക്കിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ്
ഇരുപത് ദിവസം മുമ്പാണ് ബെംഗ്ലൂരുവിലെ സ്വകാര്യ ഡെന്‍റല്‍ ക്ലിനിക്കില്‍ റൂട്ട് കനാല്‍ ശസ്‍ത്രക്രിയ നടി സ്വാതി സതീഷ് നടത്തിയത്. ശേഷം മുഖത്തിന്‍റെ വലതുഭാഗം നീരുവച്ച് വീര്‍ത്തു. സ്വഭാവികമാണെന്നും രണ്ട് ദിവത്തിനകം പഴയ രൂപത്തിലാകുമെന്നുമായിരുന്നു ഡോക്ടറുടെ മറുപടി. എന്നാല്‍ ആഴ്‍ചകള്‍ പിന്നിട്ടിട്ടും മുഖത്തിന്‍റെ നീര് കുറയാതെ വീട്ടുകാര്‍ക്ക് പോലും തിരിച്ചറിയാനാകാത്ത വിധം വികൃതമായി.ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുകയാണ്. വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും കഴിയാതായതോടെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുയാണ് നടി
ചികിത്സ സംബന്ധിച്ച് അപൂര്‍ണവും തെറ്റായതുമായ വിവരങ്ങളാണ് ഡെന്‍റല്‍ ക്ലിനിക്ക് നടിയുടെ കുടുംബത്തിന് നല്‍കിയിട്ടുള്ളത്. അനസ്‍തേഷ്യയ്ക്ക് പകരം സാലിസിലിക് ആസിഡ് നല്‍കിയതാവാം കാരണമെന്നാണ് നിഗമനം. ക്ലിനിക്കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടിയുടെ കുടുംബം അറിയിച്ചു. പുതിയ കന്നഡ ചിത്രങ്ങളുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് പോലും പങ്കെടുക്കാനാകാത്ത സ്ഥിതിയിലാണ് താരം. ആഴ്ചകൾക്ക് മുമ്പാണ് കന്നഡ മോഡലും സീരിയല്‍ താരവുമായ ചേതന രാജ് കൊഴുപ്പ് നീക്കല്‍ ശസ്‍ത്രക്രിയ നടത്തിയതിന് പിന്നാലെ മരണപ്പെട്ടത്. ശസ്‍ത്രക്രിയ നടത്തിയ ഷെട്ടീസ് ക്ലിനിക്കിലെ ഡോക്ടർ ഉള്‍പ്പടെ ഒളിവിലാണ്.
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…
ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…
ഭുവനേശ്വറിൽ നിന്ന് റൂർക്കേലയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം തകർന്ന് വീണു. ഇന്ന് ഉച്ച കഴിഞ്ഞാണ്ഒൻപത് സീറ്റുകളുള്ള ചെറിയ വിമാനം സാങ്കേതിക…
സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ബ്രിട്ടനെ വെട്ടി യു എ ഇ ! കാരണം കേട്ടാൽ ഞെട്ടും. യുവതീ യുവാക്കളെ അറിഞ്ഞുകൊണ്ട്…