Kerala

കണ്ണന് വിറയലാകാം ! ഇഡി ആവശ്യപ്പെട്ട സ്വത്തുവിവരങ്ങള്‍ ഹാജരാക്കാതെയുള്ള ഒളിച്ചുകളി ഒക്ടോബർ അഞ്ചു വരെ മാത്രം !അഞ്ചിനകം രേഖകൾ ഹാജരാക്കണമെന്ന് ഇഡിയുടെ അന്ത്യശാസനം

തൃശ്ശൂര്‍ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി ആവശ്യപ്പെട്ട സ്വത്തുവിവരങ്ങള്‍ ഹാജരാക്കാതെ കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം.കെ. കണ്ണന്‍. കണ്ണന്റെയും ബന്ധുക്കളുടേയും ആസ്തി വിവരങ്ങള്‍ ഹാജരാക്കാന്‍ ഇ.ഡി. പലതവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതുവരെയും ആസ്തി വിവരങ്ങൾ കണ്ണൻ ഹാജരാക്കിയിട്ടില്ല എന്നാണ് വിവരം. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസില്‍ ബന്ധുക്കളുടേതുള്‍പ്പടെയുള്ള ആസ്തി വിവരങ്ങള്‍, ആദായനികുതി റിട്ടേണുകള്‍, ബിസിനസിനെ പറ്റിയുള്ള വിവരങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍ അദ്ദേഹം പാന്‍കാര്‍ഡ് പോലും സമര്‍പ്പിച്ചിട്ടില്ല എന്നാണ് വിവരം. തുടർന്ന് ഒക്ടോബർ അഞ്ചിനകം രേഖകള്‍ ഹാജരാക്കണമെന്ന് ഇ.ഡി. അന്ത്യശാസനം നൽകിയിട്ടുണ്ട്.

അന്വേഷണത്തോട് യാതൊരു തരത്തിലും ഇയാൾ സഹകരിക്കുന്നില്ലെന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്. കേസിൽ ആദ്യം ചോദ്യം ചെയ്യാൻ വിളിപ്പിച്ച് വിട്ടയച്ചപ്പോഴാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ ഇഡി ചോദ്യം ചെയ്യലില്‍ സൗഹാര്‍ദ്ദപരമായാണ് പെരുമാറുന്നതും താന്‍ അന്വേഷണത്തോട് സഹകരിക്കുന്നുണ്ട് എന്നുമായിരുന്നു എം.കെ. കണ്ണന്‍ പറയുന്നത്.

ചോദ്യം ചെയ്യലിനിടെ കഴിഞ്ഞ ദിവസം വിറയൽ അനുഭവപ്പെട്ടതിനെ തുടർന്ന് എം.കെ. കണ്ണൻ്റെ ചോദ്യം ചെയ്യൽ പൂർത്തിയാക്കാനായിരുന്നില്ല. ചോദ്യം ചെയ്യാനായി വീണ്ടും നോട്ടീസ് നല്‍കും. എം.കെ. കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സഹകരണ ബാങ്കില്‍, കരുവന്നൂര്‍ കള്ളപ്പണക്കേസിലെ മുഖ്യപ്രതിയായ പി. സതീഷ്‌കുമാറിന് വന്‍ നിക്ഷേപമുണ്ടെന്നും ആര്‍ബിഐയുടെ ചട്ടത്തിന് വിരുദ്ധമായി ഒരുദിവസം തന്നെ വലിയ തുകയുടെ ഇടപാട് നടത്തിയെന്നും ഇഡി പറയുന്നു. ഇതിന്റെ വിവരങ്ങളും ഇഡി. കണ്ണനില്‍നിന്ന് തേടിയിരുന്നു.

B4 Admin

Recent Posts

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

3 hours ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

4 hours ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

1 day ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

2 days ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

5 days ago