Tuesday, September 29, 2026

കണ്ണൂർ വിസി പുനർ നിയമനം: സർക്കാർ നിലപാട് അംഗീകരിച്ച് ഹൈക്കോടതി; അപ്പീല്‍ തള്ളി

കണ്ണൂർ: കണ്ണൂർ സർവകലാശാല (Kannur VC) വൈസ് ചാൻസലറുടെ പുനർ നിയമനം ശരിവച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. യു ജി സി ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കുമെതിരായി ഒന്നും വി സി നിയമനത്തിലുണ്ടായിട്ടില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.

ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി വീണ്ടും നിയമിച്ചത് ചോദ്യം ചെയ്ത് സെനറ്റ് അംഗം പ്രേമചന്ദ്രൻ കീഴോത്ത് അടക്കമുള്ളവരാണ് ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകിയത്. സർക്കാർ നടപടി സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. പുനർനിയമനം ശരിവച്ച സിംഗിൾ ബഞ്ച് ഇക്കാര്യങ്ങൾ പരിഗണിച്ചില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. അതേസമയം, പുനര്‍നിയമനത്തിന് എതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാര്‍ വ്യക്തമാക്കി.

Related Articles

Latest Articles