Saturday, April 20, 2024
spot_img

ഇന്ത്യ- ന്യൂസിലന്‍ഡ് മത്സരത്തിനിടെ ‘പാകിസ്ഥാന്‍ മൂര്‍ദാബാദ്’ വിളിയുമായി കാണികള്‍: “ഭാരത് മാതാ കീ ജയ്” ആലപിച്ച് ഇന്ത്യൻ ജനത; വീഡിയോ

ദില്ലി: ഇന്ത്യ- ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം കാണ്‍പൂരില്‍ പുരോഗമിക്കുകയാണ്. മത്സരത്തിന്റെ ആദ്യ സെഷന് ഇടയില്‍ നടന്ന ഒരു സംഭവം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. മത്സരത്തിനിടെ ഗ്രീൻ പാർക്കിൽ ‘പാകിസ്ഥാന്‍ മൂര്‍ദാബാദ്’ മുദ്രാവാക്യം ഉയര്‍ത്തി കാണികള്‍ രംഗത്തെത്തുകയായിരുന്നു.

ആദ്യ ദിനത്തില്‍ കളി തുടങ്ങി ആദ്യ മണിക്കൂറുകളിലീടയിലാണ് കാണികളില്‍ ചിലര്‍ പാകിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ചത്. ‘പാകിസ്ഥാന്‍ മൂര്‍ദാബാദ് ഇന്‍ക്വിലാബ് മൂര്‍ദാബാദ്’ എന്നീ മുദ്രാവാക്യങ്ങളാണ് ഗ്യാലറിയില്‍ നിന്ന് ഉയര്‍ന്ന് കേട്ടത്.

2016 ന് ശേഷം കാൺപൂരിൽ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരമാണിത്, ഗ്രൗണ്ടിലുണ്ടായിരുന്ന ഇന്ത്യൻ കാണികൾ “ജീതേഗാ ഭായ് ജീതേഗാ, ഇന്ത്യ ജീതേഗാ” തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ ടീമിനെ പ്രചോദിപ്പിക്കാൻ ശ്രമിച്ചു.

ഇത് തുടരുന്നതിനിടെ ഒരു ആരാധകൻ “പാകിസ്ഥാൻ മുർദാബാദ്” എന്ന് നിലവിളിച്ചു, മറ്റോരാൾ “മുർദാബാദ് മുർദാബാദ്” എന്ന് അവനെ പിന്തുടർന്നു. എന്നാൽ ടീമിനെ ദേശസ്‌നേഹത്തോടെ പ്രചോദിപ്പിക്കുന്നതിനായി ആരാധകർ “വന്ദേമാതരം”, “ഭാരത് മാതാ കീ ജയ്”യും ആലപിച്ചതോടെ ആവേശമുയരുകയായിരുന്നു.

Related Articles

Latest Articles