Tuesday, December 23, 2025

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ തമ്മിൽ ഏറ്റുമുട്ടി;
മുൻവൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചതെന്നു പൊലീസ്

കണ്ണൂർ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഘർഷം . ജയിലിലെ കാപ്പ തടവുകാര്‍ തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത് . വിയ്യൂര്‍ ജയിലില്‍നിന്ന് കണ്ണൂരിലെത്തിച്ച തടവുകാരാണ് സംഘർഷത്തിനു തുടക്കമിട്ടത്. ജയിലിലെ ഒന്നാം ബ്ലോക്കിൽ വച്ചായിരുന്നു സംഘർഷം. തൃശൂർ, വിയ്യൂർ ജയിലിൽ തടവിലായിരുന്ന എറണാകുളം ജില്ലയിലെ കാപ്പ തടവുകാരായ ലാലു, ബിജു, അമൽ, അനൂപ് എന്നിവർ ചേർന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ തൃശൂര്‍ സ്വദേശി പ്രമോദിനെ ആക്രമിക്കുകയായിരുന്നു. മുൻവൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. ഇയാളുടെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

ഇന്നലെ രാത്രി വിയ്യൂര്‍ ജയിലില്‍നിന്ന് 9 തടവുകാരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയിരുന്നു. ആറുമാസം മുന്‍പ് ലാലു, ബിജു, അമൽ, അനൂപ് എന്നിവർ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ലോക്കിൽ ഉണ്ടായിരുന്നു. അന്ന് പ്രമോദുമായി പ്രശ്നമുണ്ടായി. ഇതിന്റെ പ്രതികാരമെന്നോണമാണ് ഇന്ന് സംഘർഷമുണ്ടായതെന്നാണു സൂചന.

Related Articles

Latest Articles