Thursday, January 1, 2026

മൃദംഗ വിദ്വാന്‍ കാരൈക്കുടി ആര്‍ മണി അന്തരിച്ചു;അന്ത്യം ചെന്നൈയിയിൽ

ചെന്നൈ: പ്രശസ്ത മൃദംഗ വിദ്വാന്‍ കാരൈക്കുടി ആര്‍ മണി (77) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. കര്‍ണാടക സംഗീത ലോകത്ത് 50 വര്‍ഷത്തിലേറെ കാലം നിറഞ്ഞുനിന്ന വ്യക്തിത്വമാണ് കാരൈക്കുടി ആര്‍ മണി.

എം എസ് സുബ്ബലക്ഷ്മി, ഡി കെ പട്ടമ്മാള്‍ അടക്കം പ്രമുഖ സംഗീതജ്ഞന്മാര്‍ക്കൊപ്പം നിരവധി പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. അവിവാഹിതനായ ഇദ്ദേഹത്തിന് വലിയ ശിഷ്യസമ്പത്തുണ്ട്. കാരൈക്കുടി രംഗ അയ്യങ്കറാണ് ഇദ്ദേഹത്തിന്റെ ഗുരു. തുടര്‍ന്ന് ഹരിഹര ശര്‍മ്മയുമായി ചേര്‍ന്ന് പാശ്ചാത്യ വാദ്യ കലാകാന്മാര്‍ക്കൊപ്പം നിരവധി വ്യത്യസ്തമായ പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles