Wednesday, September 23, 2026

എൽ ഡി എഫിന് വീണ്ടും നാണക്കേട്;മുഖ്യമന്ത്രിയുടെ കൊല്ലത്തെ പരിപാടിയിൽ ആളെ കൂട്ടാൻ മേയറുടെ കത്ത്,അങ്കണവാടി ജീവനക്കാരെ പരിപാടിയിൽ പങ്കെടുപ്പിക്കണമെന്ന് നിർദ്ദേശം

കൊല്ലം: എൽ ഡി എഫിന് വീണ്ടും നാണക്കേട്.കൊല്ലത്ത് നടക്കാനിരിക്കുന്ന മുഖ്യമന്ത്രിയുടെ പരിപാടിയിൽ ആളെകൂട്ടാനായി മേയർ എഴുതിയ കത്ത് പുറത്തായി.അങ്കണവാടി ജീവനക്കാരെ പരിപാടിയിൽ പങ്കെടുപ്പിക്കണമെന്നാണ് കത്തിലെ നിർദ്ദേശം.ശിശുവികസന ഓഫീസർമാർക്കാണ് മേയർ പ്രസന്ന ഏർണസ്റ്റ് കത്ത് നൽകിയത്.കത്ത് നൽകിയതോടെ വിവാദം ആളിക്കത്തുകയാണ്.കത്ത് പുറത്തായതോടെ പ്രതിപക്ഷ സംഘടനകൾ ഒന്നടങ്കം സമൂഹ മാദ്ധ്യമങ്ങളിലും പ്രതിഷേധിച്ച് രംഗത്തെത്തി.

അതേസമയം കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരിപാടിയിൽ ജോലി സമയത്ത് ജീവനക്കാരെ പങ്കെടുപ്പിച്ചത് വിവാദമായിരുന്നു. യെച്ചൂരിയുടെ പ്രസംഗം കേൾക്കാനാണ് ജീവനക്കാരെ ഇറക്കിയത്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ആണ് ജോലി സമയത്ത് പരിപാടി നടത്തിയത്. ഉച്ചയ്ക്ക് 1.15 മുതൽ 2.15 വരെയാണ് ഉച്ചഭക്ഷണ ഇടവേള. എന്നാൽ ഒന്നേകാലിന് തുടങ്ങിയ പരിപാടി സമാപിച്ചത് 2.54നാണ്. ഈ സമയത്തൊക്കെയും ജീവനക്കാർ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. സെക്രട്ടേറിയറ്റിനോട് ചേർന്നുള്ള സെൻട്രൽ സ്റ്റേഡിയത്തിലായിരുന്നു അസോസിയേഷന്റെ സുവർണ ജൂബിലി കോൺഫറൻസ് നടന്നത്. ആർഎസ്എസിന്റെ വർഗീയതയും ഇന്ത്യൻ രാഷ്ട്രീയവും എന്ന വിഷയത്തിലായിരുന്നു യെച്ചൂരിയുടെ പ്രഭാഷണം.

Related Articles

Latest Articles