Friday, October 2, 2026

കാരക്കോണം മെഡിക്കല്‍ കോളജ് സാമ്പത്തിക ക്രമക്കേട്: തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് റദ്ദാക്കി ഹൈക്കോടതി

തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളേജ് സാമ്പത്തിക ക്രമക്കേട് കേസിൽ (Crime Branch) ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് റദ്ദാക്കി ഹൈക്കോടതി. വിശദമായി അന്വേഷണം നടത്തി ആറ് മാസത്തിനകം അന്തിമ റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിച്ചു. കേസന്വേഷണം തിരക്കിട്ട് അവസാനിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.

കേസില്‍ ആറു മാസത്തിനകം വീണ്ടും വിശദമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കണം. വേണമെങ്കില്‍ കൂടുതല്‍ സമയം നല്‍കുമെന്നും . തെളിവുകളുള്ള കേസില്‍ മതിയായ തെളിവുകളില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കോളേജ് ഡയറക്ടർ ഡോ. ബെന്നറ്റ് എബ്രഹാം, സിഎസ്ഐ സഭ മോഡറേറ്റർ ബിഷപ്പ് ധർമ്മരാജ് റസാലം തുടങ്ങി കേസിൽ ഉൾപ്പെട്ട വമ്പന്‍മാര്‍ക്ക് ക്ലീൻ ചീറ്റ് നൽകിയ റിപ്പോ‍ർട്ടാണ് ഹൈക്കോടതി തള്ളിയത്. പണം കൈപ്പറ്റി വഞ്ചിക്കൽ തുടങ്ങി അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പടെ ചുമത്തിയായിരുന്നു കേസ്.

കോളജിൽ എം.ഡി, എം.ബി.ബി.എസ് സീററുകൾ വാഗ്ദാനം ചെയ്ത് 92.5 ലക്ഷം രൂപ ക്യാപിറ്റേഷൻ ഫീസിനത്തിൽ കൈപ്പറ്റിയ ശേഷം പ്രവേശനം നൽകിയില്ലെന്ന പരാതിയില്‍ കോടതി നിർദേശ പ്രകാരം വെള്ളറട, നെയ്യാറ്റിൻകര, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.

Related Articles

Latest Articles