India

ജ്വലിക്കുന്ന വീരസ്മരണയിൽ രാജ്യം; ധൈര്യം കവചമാക്കി, പോരാട്ടവീര്യം കൈമുതലാക്കി പാകിസ്ഥാനെ ഇന്ത്യൻ സൈന്യം മുട്ടുകുത്തിച്ച ദിനം

ദില്ലി: കാർഗിലിൽ പാകിസ്ഥാനെ തറപറ്റിച്ച് ഇന്ത്യൻ സൈന്യം നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന്‌ 22 വയസ്സ്. കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷത്തിനായി രാഷ്ട്രപതി ഇന്നലെ തന്നെ ജമ്മു കശ്മീരിലെത്തി. ഈ മാസം 28 വരെയാണ് രാഷ്ട്രപതിയുടെ ജമ്മു കശ്മീര്‍, ലഡാക്ക് സന്ദര്‍ശനം. ഇന്ന് ഴ്ച കാര്‍ഗില്‍ വിജയ് ദിവസിന്റെ 22-ാം വാര്‍ഷികത്തില്‍ യുദ്ധസ്മാരകത്തില്‍ രാഷ്ട്രപതി ആദരമര്‍പ്പിക്കും.തുടർന്ന് അടുത്ത ദിവസമായ 27 ന് ശ്രീനഗറിലെ കശ്മീര്‍ സര്‍വകലാശാലയുടെ 19-ാമത് വാര്‍ഷിക സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച്‌ ജമ്മു കശ്മീരില്‍ കര്‍ശ്ശന സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ് സേന. മാത്രമല്ല യുദ്ധവിജയ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സേനാതലത്തില്‍ വൻ ആഘോഷങ്ങള്‍ നടക്കും. വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ദില്ലിയിലെ യുദ്ധസ്മാരകത്തില്‍ വിവിധ സേനാവിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ആദരമര്‍പ്പിക്കും.

കാർഗിൽ യുദ്ധം

1999 മേയ് എട്ടു മുതല്‍ ജൂലൈ 26 വരെയായിരുന്നു കാര്‍ഗില്‍ യുദ്ധം. 1999 മേയ് മാസത്തിലാണ് ഇന്ത്യയുടെ അധീനതയിലുള്ള ടൈഗർ കുന്നുകളിലേക്ക് പാക് സൈന്യവും ഭീകരരും നുഴഞ്ഞു കയറിയത്. ആട്ടിടയന്മാരാണ് പാക് സൈന്യത്തെ ഈ ഭാഗത്ത് കണ്ടതായുളള വിവരം ഇന്ത്യൻ സൈന്യത്തെ അറിയിച്ചത്. അതിശൈത്യത്തെ തുടർന്ന് പലഭാഗത്തുനിന്നും സൈനികരെ ഇന്ത്യ പിൻവലിച്ച തക്കം നോക്കിയായിരുന്നു പാക് സൈന്യം ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞു കയറിയത്. 16,000 മുതൽ 18,000 അടിവരെ ഉയരത്തിലുള്ള മലനിരകളിലെ പ്രധാന ഇടങ്ങളിലെല്ലാം നുഴഞ്ഞുകയറ്റക്കാർ നിലയുറപ്പിച്ചിരുന്നു . തുടർന്ന് ഇവരെ തുരത്താൻ ഇന്ത്യൻ സൈന്യം ഓപ്പറേഷൻ വിജയ് ആരംഭിച്ചു.

മൂന്നു മാസത്തോളം ഓപ്പറേഷൻ നീണ്ടുനിന്നു. പാക്കിസ്ഥാൻ സൈന്യത്തെയും നുഴഞ്ഞു കയറ്റക്കാരെയും ഇന്ത്യൻ അതിർത്തിയിൽ നിന്നും സൈന്യം പൂർണമായി തുരത്തി. 1999 ജൂലൈ 14 ന് ‘ഓപ്പറേഷൻ വിജയ്’ വിജയകരമെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ.ബി.വാജ്‌പേയ് പ്രഖ്യാപിച്ചു. ജൂലൈ 26 ന് കാർഗിൽ യുദ്ധം അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായി. 527 ജവാന്മാർ കാര്‍ഗിലില്‍ വീരചരമം പ്രഖ്യാപിച്ചു. കാർഗിലിൽ ഇന്ത്യ വിജയക്കൊടി നാട്ടിയതിന്റെ ഓർമ പുതുക്കലാണ് കാർഗിൽ ദിനം.

1,300 ലേറെ പേര്‍ക്ക് പരുക്കേറ്റു. നിരവധി സിവിലിയന്‍മാര്‍ക്കും ജീവന്‍ നഷ്ടമായി. ഒടുവില്‍ 1999 ജൂലൈ 26 ന് നുഴഞ്ഞുകയറ്റക്കാരെ എല്ലാം നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേക്ക് തുരുത്തി കാര്‍ഗില്‍ മലനിരകള്‍ ഇന്ത്യന്‍ സൈന്യം തിരികെ പിടിച്ചു. വാജ്‌പേയിയുടെ ഭരണകാലയളവിൽ ഏറ്റവും അഭിമാനകരമായ നേട്ടമായാണ് കാർഗിൽ യുദ്ധവിജയത്തെ വിലയിരുത്തുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

എന്താണ് പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന?വെറും 20 രൂപ അടച്ചാൽ രണ്ട് ലക്ഷത്തിന്റെ ഇൻഷുറൻസ്

എന്താണ് പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന?വെറും 20 രൂപ അടച്ചാൽ രണ്ട് ലക്ഷത്തിന്റെ ഇൻഷുറൻസ്

7 mins ago

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകും

തൃശ്ശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഇന്ന് ഇ…

13 mins ago

കെനിയക്കാരൻ 6.5 കോടിയുടെ കൊക്കൈനുമായി വിമാനമിറങ്ങിയത് ആർക്ക് വേണ്ടി? കൊച്ചിയിലെ ഇടപാടുകാർക്കായി അന്വേഷണം ഊർജ്ജിതമാക്കി ഡിആർഐ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 6.5 കോടിയുടെ കൊക്കൈനുമായി കെനിയൻ പൗരൻ പിടിയിലായ കേസിൽ കൊച്ചിയിലെ ഇടപാടുകാരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി…

29 mins ago

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം ഇനി തിരുവനന്തപുരത്ത് പൗർണ്ണമിക്കാവിൽ കാണാം! രാജസ്ഥാനിൽ നിർമ്മിച്ച വിഗ്രഹം കേരളത്തിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: ഭാരതത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം ഇനി തിരുവനന്തപുരത്ത് കാണാം. വെങ്ങാനൂർ പൗർണമിക്കാവ് ബാല ത്രിപുരസുന്ദരിദേവീ…

59 mins ago

അന്ന് ചരിത്രം പിറന്നു. ആഫ്രിക്കൻ മണ്ണിൽ ഇന്ത്യൻ സൈന്യം രചിച്ച വീര ഇതിഹാസം

അന്ന് ചരിത്രം പിറന്നു. ആഫ്രിക്കൻ മണ്ണിൽ ഇന്ത്യൻ സൈന്യം രചിച്ച വീര ഇതിഹാസം

1 hour ago

ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവികസേന ! ഹൂതികൾ ആക്രമിച്ച പാനമ എണ്ണക്കപ്പലിനെ രക്ഷിച്ചു ! 22 ഇന്ത്യക്കാരുൾപ്പെടെ 30 ജീവനക്കാരും സുരക്ഷിതർ

ജറുസലേം: ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവിക സേന. ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി.…

10 hours ago