Monday, April 29, 2024
spot_img

ഇനി ട്വന്റി-20 പോരാട്ടം; ഇന്ത്യ-ശ്രീലങ്ക ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; സഞ്ജു ടീമിൽ

കൊളംബോ: ഇന്ത്യ-ശ്രീലങ്ക മൂന്ന് മത്സര ടി20 പരമ്പരക്ക് ഇന്ന് തുടക്കം. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. വൈകിട്ട് എട്ട് മണിക്കാണ് മത്സരം. ഏകദിന പരമ്പര നേടിയ ഇന്ത്യ ട്വന്റി പരമ്പരയും സ്വന്തമാക്കുക എന്ന ലക്ഷ്യത്തിലാണ് ഇറങ്ങുക. ഇതുവരെ ഇന്ത്യക്കെതിരേ ടി20 പരമ്പര നേടാന്‍ ആതിഥേയര്‍ക്കായിട്ടില്ല. കൂടാതെ നേര്‍ക്കുനേര്‍ കണക്കിലും ആധിപത്യം ഇന്ത്യക്കാണ്.

വരുണ്‍ ചക്രവര്‍ത്തി, ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ക്ക് വാദ് എന്നിവര്‍ ഇന്ന് ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തിയേക്കും. അതേസമയം പൃഥ്വി ഷോയോടും സൂര്യകുമാർ യാദവിനോടും ഇംഗ്ലണ്ടിലേക്ക് തിരിക്കാൻ ബിസിസിഐ നിർദേശം നൽകിയതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. മിഡിൽ ഓഡർ ബാറ്റ്സ്മാനായി സഞ്ജു സാംസണിനും ഇന്ത്യക്കായി ഇറങ്ങാൻ സാധ്യതയുണ്ട്.

ഇന്ത്യൻ താരങ്ങൾ ഏകദിനത്തില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ മികവ് ടി20യിലും ആവര്‍ത്തിക്കാനായാല്‍ ടി20 പരമ്പരയും ഇന്ത്യ സ്വന്തമാക്കും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles