കണ്ണൂര്‍ : കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ടി.പി വധക്കേസിലെ പ്രതികളായ കൊടി സുനിയുടേയും മുഹമ്മദ് ഷാഫിയുടേയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. ഷാഫിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കി. കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാന്‍ കൊടി സുനിയും ഷാഫിയും സഹായിച്ചെന്ന അര്‍ജ്ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
കോടി സുനിയും ഷാഫിയുമായി അര്‍ജ്ജുന് വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്ന് ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമായിരുന്നു. അര്‍ജ്ജുന്‍ ആയങ്കിയുടെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സ്വര്‍ണം തട്ടിയെടുക്കാന്‍ സഹായിക്കുന്നതിന് രണ്ട് പേര്‍ക്കും പ്രതിഫലം നല്‍കിയിരുന്നതായും അര്‍ജ്ജുന്‍ സമ്മതിച്ചിരുന്നു. ഇയാള്‍ ഒളിവില്‍ കഴിഞ്ഞത് മുഹമ്മദ് ഷാഫിക്കൊപ്പം ആയിരുന്നതായും സൂചനയുണ്ട്. അതിനിടെ അര്‍ജ്ജുന്റെ ഭാര്യക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസയച്ചിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

