Tuesday, October 6, 2026

രാമനാട്ടുകര സ്വര്‍ണ്ണക്കടത്തിലെ സൂത്രധാരന്‍ പിടിയില്‍ : അര്‍ജ്ജുന്‍ ആയങ്കി കസ്റ്റംസ് കസ്റ്റഡിയില്‍

കൊച്ചി : കോഴിക്കോട് രാമനാട്ടുകര സ്വര്‍ണക്കടത്തുകേസിലെ പ്രധാന പ്രതികളില്‍ ഒരാളായ അര്‍ജ്ജുന്‍ ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കേസില്‍ ചോദ്യം ചെയ്യലിനായി ഇയാള്‍ രാവിലെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിയിരുന്നു. അഭിഭാഷകരുമൊത്താണ് അര്‍ജ്ജുന്‍ ആയങ്കി ഓഫീസില്‍ ഹാജരായത്. കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. രാമനാട്ടുകരയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട അന്വേഷണമാണ് അര്‍ജ്ജുന്‍ ആയങ്കിയിലേക്കെത്തിയത്.

വിദേശത്ത് നിന്ന് കടത്തിക്കൊണ്ട് വരുന്ന സ്വര്‍ണം തട്ടിയെടുക്കുന്ന സംഘങ്ങളുടെ പ്രധാന ആസൂത്രകന്‍മാരാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് കേസില്‍ ആദ്യം പിടിയിലായ മുഹമ്മദ് ഷഫീഖ് കടത്തിയ സ്വര്‍ണ്ണത്തില്‍ രണ്ടരക്കിലോ അര്‍ജ്ജുന്‍ ആയങ്കിക്കാണെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. അപകടം നടന്ന ദിവസം അര്‍ജ്ജുനും കരിപ്പൂരില്‍ എത്തിയിരുന്നതായി തെളിവുകളും ലഭിച്ചിരുന്നു. ഇയാള്‍ പ്രമുഖ സി.പി.എം നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles