Thursday, December 25, 2025

കർക്കിടകമാസ പൂജ! ശബരിമല നട നാളെ തുറക്കും

കർക്കിടകമാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും. വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നിപകരും.

കർക്കിടക മാസം ഒന്നാം തീയതി രാവിലെ അഞ്ചുമണിക്കാണ് ദർശനത്തിനായി നട തുറക്കുന്നത്. കർക്കിടക മാസം ഒന്നാം തീയതി മുതൽ എല്ലാ ദിവസവും പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. ഭക്തർക്ക് സുഖകരവും സൗകര്യപ്രദവുമായ ദർശനം ഒരുക്കുന്നതിന് എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.

കർക്കിടക മാസ പൂജകൾ പൂർത്തിയാക്കി ജൂലൈ 21ന് രാത്രി 10 മണിക്ക് നട അടയ്ക്കും. നിറപുത്തരിക്കായി ജൂലൈ മാസം 29ന് ശബരിമല നട തുറക്കും. ജൂലൈ 30നാണ് നിറപുത്തരി.

Related Articles

Latest Articles