SPECIAL STORY

ഈ കർക്കടകത്തിൽ ആദ്യത്തെ ദിവസവും അവസാന ദിവസവും കറുത്തവാവ്; പിതൃദർപ്പണത്തിന് ഏത് ദിവസം അനുയോജ്യം? പ്രശസ്ത ജ്യോതിഷാചാര്യൻ പാൽക്കുളങ്ങര ഗണപതി പോറ്റി പറയുന്നത് ഇങ്ങനെ

തിരുവനന്തപുരം: രാമായണമാസമായ കർക്കടകത്തിൽ മലയാളിക്ക് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് കർക്കടകത്തിലെ കറുത്ത വാവ്. ജാതി മത ഭേദമന്യേ മലയാളികൾ ഈ പുണ്യ ദിനത്തിൽ പിതൃപൂജ നടത്തുന്നു. നാടൊട്ടുക്കുമുള്ള ചെറുതും വലുതുമായ പുണ്യ തീർത്ഥ ഘട്ടങ്ങളിലും ക്ഷേത്രങ്ങളിലും പിതൃബലിയും തിലഹോമാദി പൂജകളും അന്നേദിവസം നടക്കും. എന്നാൽ ഇക്കൊല്ലത്തെ കർക്കടകത്തിൽ രണ്ട് കറുത്തവാവുകളുണ്ട്. ഈ കർക്കടകത്തിലെ ആദ്യദിനവും അവസാന ദിനവും കറുത്തവാവാണ്. ജൂലൈ 17 കറക്കടകം ഒന്നും ആഗസ്റ്റ് 16 കർക്കടകം 31 ഉം അമാവാസിയാണ്. ഇതിൽ ഏത് ദിവസമാണ് പിതൃ പൂജ ചെയ്യേണ്ടതെന്ന സംശയം ചിലർക്കെങ്കിലുമുണ്ട്. ഈക്കാര്യത്തിൽ സംശയ നിവാരണം നടത്തുകയാണ് പ്രശസ്ത ജ്യോതിഷ പണ്ഡിതനായ പാൽകുളങ്ങര ഗണപതി പോറ്റി. രണ്ടു ദിവസങ്ങളിലും പിതൃതർപ്പണം നടത്താമെങ്കിലും പ്രാധാന്യം ആദ്യത്തേതിനാണെന്ന് അദ്ദേഹം പറയുന്നു. തത്വമയി എല്ലാ ഞായറാഴ്ചയും സംപ്രേക്ഷണം ചെയ്യുന്ന ജ്യോതിഷ പരിപാടിയായ ചൈതന്യത്തിൽ സംസാരിക്കുമ്പോഴാണ് കർക്കടക വാവുബലി സംബന്ധിച്ച സംശയ നിവാരണം നടത്തിയത്.

പുണ്യ പൂർവ്വ പിതൃക്കളുടെ മോക്ഷ, മുക്തി, സായൂജ്യങ്ങൾ ജീവിച്ചിരിക്കുന്ന അവരുടെ പിൻതലമുറക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ പിതൃപൂജ അഥവാ പിതൃതർപ്പണത്തിന് ജീവിതത്തിൽ അതീവ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിതൃതർപ്പണത്തിന് ശുദ്ധി വളരെ പ്രധാനമാണെന്നും ത്രിശുദ്ധി എന്നറിയപ്പെടുന്ന ശരീര ശുദ്ധിയും, മനഃശുദ്ധിയും, കർമ്മശുദ്ധിയും പിതൃതർപ്പണ സമയത്ത് പാലിക്കേണ്ടതുണ്ടെന്നും, എള്ള്, നെയ്യ്, ഉണക്കലരി തുടങ്ങിയ ഹവിസുകൾ ജലത്തിൽ ജലജീവികളോ കരയിൽ ബലിക്കാക്കയോ സ്വീകരിക്കുന്നതോടെ ലഭിക്കുന്ന പിതൃക്കളുടെ അനുഗ്രഹാശിസ്സുകൾ ഓരോ കുടുംബത്തിനും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഈയാഴ്ചത്തെ ചൈതന്യം എപ്പിസോഡ് കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Kumar Samyogee

Share
Published by
Kumar Samyogee

Recent Posts

ലോകോത്തര നിലവാരമുള്ള ചികിത്സ ഇനി സാധാരണ ജനങ്ങൾക്കും !അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു

അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…

9 hours ago

ഗാസ അനുകൂല പ്രക്ഷോഭങ്ങളുടെ ഫലം കിട്ടുന്നത് തീ-വ്ര-വാ-ദി-ക-ള്‍-ക്കെ-ന്ന്് സല്‍മാന്‍ റുഷ്ദി

1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…

9 hours ago

ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെ !പോണ്ടിച്ചേരിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരണം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെയാണെന്ന്…

9 hours ago

നാനൂറ് സീറ്റ് എന്ന ലക്ഷ്യം പ്രതിപക്ഷത്തിന്റെ മുന്നിലേയ്ക്കിട്ട് ബിജെപി സഖ്യം നേടിയെടുത്തതെന്ത് ?

നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…

10 hours ago

പലസ്തീനിലെ ഹമാസും അഫ്ഗാനിസ്ഥാനിലെ താലിബാനും ഒരു പോലെ: സല്‍മാന്‍ റുഷ്ദി

പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…

11 hours ago

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതിൽ അന്വേഷണം ! ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് അന്വേഷണ ചുമതല

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…

11 hours ago