ന്യൂഡല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിനെ അട്ടിമറിച്ച് ബിജെപിക്ക് അധികാരത്തിലേറാന്‍ സഹായിച്ച വിമത എംഎല്‍എ മാരെ അയോഗ്യകരാക്കിയ സ്പീക്കറുടെ നടപടി ശരിവച്ച് സുപ്രീംകോടതി. മുന്‍ സ്പീക്കര്‍ കെ.ആര്‍. രമേശ്കുമാര്‍ അയോഗ്യരാക്കിയ 17 വിമത എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി വിധി.
സ്പീക്കറുടെ നടപടി ശരിയാണ്. രാജിവച്ചാലും സ്പീക്കര്‍ക്ക് അയോഗ്യത നടപടികളെടുക്കാം. എന്നാല്‍ എംഎല്‍എമാര്‍ ഹൈക്കോടതിയെ സമീപിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് ഉചിതമായ നടപടിയില്ല. എന്നാല്‍ ഇവര്‍ക്ക് വീണ്ടും മത്സരിക്കാമെന്നും കോടതി വിധിച്ചു. ജസ്റ്റിസുമാരായ രമണ, സജഞീവ് ഖന്ന, കൃഷ്ണമുരാരി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റെതാണ് വിധി.
മത്സരിക്കുന്നതിനുള്ള വിലക്ക് നീക്കിയതിനാല്‍ രാജിവച്ച അതേ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥികളായി ഇവര്‍ക്ക് മത്സരിക്കാനാകും. കര്‍ണാടകയിലെ 17ല്‍ 15 മണ്ഡലങ്ങളില്‍ ഡിസംബര്‍ അഞ്ചിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചിരിക്കേ സുപ്രീംകോടതി വിധി കോണ്‍ഗ്രസിനും ജെഡിഎസിനും ബിജെപിക്കും നിര്‍ണായകമാണ്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ എട്ടിടത്തെ സ്ഥാനാര്‍ഥികളെ മാത്രമാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്. ബിജെപിയും ജെഡിഎസും ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…