Monday, May 13, 2024
spot_img

കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ അയോഗ്യരെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിനെ അട്ടിമറിച്ച് ബിജെപിക്ക് അധികാരത്തിലേറാന്‍ സഹായിച്ച വിമത എംഎല്‍എ മാരെ അയോഗ്യകരാക്കിയ സ്പീക്കറുടെ നടപടി ശരിവച്ച് സുപ്രീംകോടതി. മുന്‍ സ്പീക്കര്‍ കെ.ആര്‍. രമേശ്കുമാര്‍ അയോഗ്യരാക്കിയ 17 വിമത എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി വിധി.

സ്പീക്കറുടെ നടപടി ശരിയാണ്. രാജിവച്ചാലും സ്പീക്കര്‍ക്ക് അയോഗ്യത നടപടികളെടുക്കാം. എന്നാല്‍ എംഎല്‍എമാര്‍ ഹൈക്കോടതിയെ സമീപിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് ഉചിതമായ നടപടിയില്ല. എന്നാല്‍ ഇവര്‍ക്ക് വീണ്ടും മത്സരിക്കാമെന്നും കോടതി വിധിച്ചു. ജസ്റ്റിസുമാരായ രമണ, സജഞീവ് ഖന്ന, കൃഷ്ണമുരാരി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റെതാണ് വിധി.

മത്സരിക്കുന്നതിനുള്ള വിലക്ക് നീക്കിയതിനാല്‍ രാജിവച്ച അതേ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥികളായി ഇവര്‍ക്ക് മത്സരിക്കാനാകും. കര്‍ണാടകയിലെ 17ല്‍ 15 മണ്ഡലങ്ങളില്‍ ഡിസംബര്‍ അഞ്ചിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചിരിക്കേ സുപ്രീംകോടതി വിധി കോണ്‍ഗ്രസിനും ജെഡിഎസിനും ബിജെപിക്കും നിര്‍ണായകമാണ്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ എട്ടിടത്തെ സ്ഥാനാര്‍ഥികളെ മാത്രമാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്. ബിജെപിയും ജെഡിഎസും ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല

Related Articles

Latest Articles