Wednesday, December 24, 2025

കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഎമ്മും സിപിഐയും പോരടിക്കുന്ന മണ്ഡലം; ഇടത് പോരിന് തട്ടകമാകുന്ന കെജിഎഫ്

ബെംഗളൂരു : കേരളത്തിലെ ഐക്യം കർണ്ണാടകയിൽ മറന്ന് സിപിഎമ്മും സിപിഐയും. ‘കെജിഎഫ്’ എന്ന ചിത്രത്തിലൂടെ പ്രശസ്തമായ കെജിഎഫ് മണ്ഡലത്തിലാണ് (കോലാർ ഗോൾഡ് ഫീൽഡ്) അധികാരത്തിനായുള്ള ഇടത് പാർട്ടികളുടെ വടം വലി. കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ് നിലവിൽ കെജിഎഫ്.

ബ്രിട്ടീഷ് ഭരണക്കാലത്ത് സ്വർണ്ണ ഖനിയിൽ പണിയെടുപ്പിക്കുന്നതിനായി തമിഴ്‌നാട്ടിൽ നിന്ന് കൊണ്ട് വന്ന തൊഴിലാളികളുടെ പിന്തലമുറക്കാരാണ്‌ ഇന്ന് മണ്ഡലത്തിൽ താമസിക്കുന്നത്. തൊഴിലിനായി ദിവസവും നൂറ് കണക്കിന് യുവാക്കളാണ് ബെംഗളൂരു നഗരത്തിലേക്ക് ഇവിടെ നിന്ന് കുടിയേറുന്നത്. മണ്ഡലത്തിലെ തൊഴിലാളി വോട്ടുകൾ നിർണായകമാണ് എന്നിരിക്കെയാണ് ഇടത് പാർട്ടികളുടെ തമ്മിൽ തല്ല്. കേരളത്തിൽ ഒരു മുന്നണിയായും ദേശീയ തലത്തിൽ ഐക്യനിരയിലും നിൽക്കുമ്പോൾ എന്തുകൊണ്ടാണ് ഈ മത്സരമെന്ന ചോദ്യത്തിന്, തൊഴിലാളി ഉന്നമനത്തിനായി കെജിഎഫിൽ നിലകൊള്ളുന്നത് സിപിഐ ആണെന്നാണ് അവരുടെ വാദം.

എന്നാൽ, സിപിഎമ്മിന് വേരോട്ടമുള്ളിടത്ത് സമവായത്തിന് തയാറാകാത്തത് സിപിഐ ആണെന്ന് മറുവാദം. കർണാടകയിൽ 215 മണ്ഡലങ്ങളിൽ കോൺഗ്രസിനെ സിപിഐ പിന്തുണയ്ക്കുമ്പോൾ ജെഡിഎസിനെയാണ് സിപിഎം പിന്തുണയ്ക്കുന്നത്.

Related Articles

Latest Articles