Sunday, September 20, 2026

‘ഭാരതത്തിന്റെ വികാരം വ്രണപ്പെടുത്തി’: കാളിദേവിയുടെ വിവാദ ചിത്രം പിന്‍വലിച്ച് തടിതപ്പി യുക്രെയ്ന്‍

കീവ് : ഭാരതത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന രൂക്ഷവിമർശനം ഉയർന്നതിനു തൊട്ട് പിന്നാലെ, യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം കാളിദേവിയുടെ വിവാദ ചിത്രം ട്വിറ്ററിൽ നിന്ന് പിൻവലിച്ചു. കറുത്ത മേഘങ്ങൾക്കിടയിൽ ഹോളിവുഡ് നടി മെർലിൻ മൺറോയുടെ രൂപത്തിലായിരുന്നു കാളിദേവിയെ ചിത്രീകരിച്ചത്. ‘ഡിഫൻസ് യു’ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ‘വർക്ക് ഓഫ് ആർട്’ എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം പോസ്റ്റ് ചെയ്‌തിരുന്നത്‌.

പോസ്റ്റ് ചെയ്‌ത്‌ നിമിഷങ്ങൾക്കുള്ളിൽ തന്നെ വൻ പ്രതിഷേധമാണ് ചിത്രത്തിന് നേരെ ഉയർന്നത്. യുക്രെയ്ൻ പ്രതിരോധ മന്ത്രാലയ മേധാവികൾ വിവേക ശൂന്യരാണെന്നും, കാളിദേവിയുടെ ചിത്രം നീക്കണമെന്നും ആവശ്യപ്പെട്ട് നിരവധിയാളുകളാണ് മുന്നോട്ട് വന്നത്. ചിലർ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ഇടപെടൽ തേടുകയും ചെയ്തു. ഇതിനിടെയാണ് യുക്രെയ്ൻ ചിത്രം പിൻവലിച്ച് തടി തപ്പിയത്.

Related Articles

Latest Articles