Monday, May 20, 2024
spot_img

പാലക്കാട് പടക്കം സൂക്ഷിച്ചിരുന്ന വീട്ടിൽ സ്‌ഫോടനം;അടുക്കള പൂർണ്ണമായും തകർന്നു

പാലക്കാട്: പാലക്കാട് കേരളശേരി കാവിന് സമീപം പടക്കം സൂക്ഷിച്ചിരുന്ന വീട്ടിൽ സ്ഫോടനം. ഇന്ന് രാവിലെ പത്ത് മണിക്കാണ് സംഭവം നടന്നത്. കേരളശേരി കാവിൽ അബ്ദുൾ റസ്സാക്കിന്റെ വീടാണ് സ്ഫോടനത്തിൽ തകർന്നത്. വീടിന്റെ അടുക്കള ഭാ​ഗം സ്ഫോടനത്തിൽ പൂർണമായും തകർന്നു.

പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അബ്ദുൾ റസ്സാക്കിന്റെ ഭാര്യ സ്ഫോടന സമയത്ത് വീട്ടിലില്ലായിരുന്നു. അതിൽ അവർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു

Related Articles

Latest Articles