Saturday, December 13, 2025

കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണ്ണാടക സർക്കാർ; പുതുവർഷ ആഘോഷങ്ങൾ പുലർച്ചെ ഒന്ന് വരെ മാത്രം, മാസ്‌ക് നിർബന്ധം

ബെംഗളൂരു: കോവിഡ് ഭീതി സജീവമാകുന്ന പശ്ചാത്തലത്തിൽ പുതുവര്‍ഷാഘോഷങ്ങൾക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. റെസ്റ്റോറന്റുകളിലും ബാറുകളിലും പബ്ബുകളിലും ആഘോഷപരിപാടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന് കർശന നിർദ്ദേശം നൽകി. പുതുവര്‍ഷാഘോഷപരിപാടികള്‍ പുലര്‍ച്ചെ ഒന്നിനുമുന്‍പ് അവസാനിപ്പിക്കണം.

സംസ്ഥാന ആരോഗ്യമന്ത്രി കെ. സുധാകറാണ് ഇക്കാര്യം അറിയിച്ചത്. സിനിമാ തീയേറ്ററുകളിലും സ്‌കൂളുകളിലും കോളേജുകളിലും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും ആരോഗ്യന്ത്രി വ്യക്തമാക്കി.

കുട്ടികളും ഗര്‍ഭിണികളും മുതിര്‍ന്നവരും ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങള്‍ കർശനമായും ഒഴിവാക്കണം. അടച്ചിട്ട സ്ഥലങ്ങളിൽ നടത്തുന്ന പരിപാടികളിൽ ഇരിപ്പിടത്തിന്റെ എണ്ണത്തില്‍ കൂടുതല്‍ ആളുകല്‍ പങ്കെടുക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.

Related Articles

Latest Articles