Friday, September 25, 2026

ഉമ്മന്‍ ചാണ്ടിയെ അവഗണിച്ച് ഡിസിസിയുടെ ബഫർ സോൺ വിരുദ്ധ സമര പോസ്റ്റർ ;വീണ്ടും പോസ്റ്റർ വിവാദം

കോട്ടയം : ഡിസിസി നേതൃത്വം നൽകുന്ന ബഫർ സോൺ വിരുദ്ധ സമരത്തിൻ്റെ പോസ്റ്ററിൽനിന്ന് ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കി. ഇതോടെ കോട്ടയത്ത് വീണ്ടും ഗ്രൂപ്പ് തർക്കം സജീവമായി. നാളെ കോരുത്തോട് നടക്കുന്ന പരിപാടിയുടെ പോസ്റ്ററിൽനിന്നാണ് ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്.

എ ഗ്രൂപ്പ് കോട്ടയത്ത്, ശശി തരൂരിന് വേദി ഒരുക്കിയതിൽ ഔദ്യോഗിക നേതൃത്വത്തിനുള്ള അതൃപ്തിയാണു നടപടിക്കു പിന്നിലെന്നാണ് സൂചന. ഉമ്മൻ ചാണ്ടി അനുകൂലികൾ ഡിസിസി നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്ന നേതാക്കളുടെ മാത്രം ചിത്രമാണ് പോസ്റ്ററിൽ വച്ചതെന്നുമാണ്
സംഭവത്തിൽ ഡിസിസിയുടെ വിശദീകരണം.

Related Articles

Latest Articles