Tuesday, January 6, 2026

കേട്ടുകേൾവിയില്ലാത്ത പ്രീണനവുമായി കോൺഗ്രസ്; സർക്കാർ കോൺട്രാക്ടുകളിൽ മുസ്ലിങ്ങൾക്ക് സംവരണം ഏർപ്പെടുത്താൻ കർണ്ണാടക; ശക്തമായ പ്രതിഷേധവുമായി ബിജെപി

ബംഗളൂരു: സർക്കാർ കോൺട്രാക്ടുകളിൽ മുസ്ലിങ്ങൾക്ക് നാല് ശതമാനം സംവരണം ഏർപ്പെടുത്തി കർണ്ണാടക. 2 കോടിയിൽ താഴെവരുന്ന സർക്കാർ കോൺട്രാക്ടുകൾക്കാണ് സംവരണം.1999 ലെ കർണ്ണാടക ട്രാന്സ്പെരൻസി ഇൻ പബ്ലിക് പ്രൊക്യൂർമെൻറ് ആക്ട് ഭേദഗതി ചെയ്താകും സംവരണം ഏർപ്പെടുത്തുക. നിയമ ഭേദഗതി ബിൽ ഉടൻ നിയമസഭയിൽ അവതരിപ്പിക്കും. കർണ്ണാടക മന്ത്രിസഭ ഭേദഗതി ബില്ലിന് അംഗീകാരം നൽകി. നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണകാലത്താണ് മുസ്ലിങ്ങൾക്ക് സർക്കാർ കോൺട്രാക്ടുകളിൽ സംവരണമെന്ന നയം രാഹുൽഗാന്ധി മുന്നോട്ട് വയ്ക്കുന്നത്. കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് ഇത്തരത്തിൽ പല ഉറപ്പുകളും മുസ്ലിം സംഘടനകൾക്ക് നൽകിയിരുന്നു. പിന്നീട് ഈ വിഷയം ഇക്കൊല്ലത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി. ഹലാൽ ബജറ്റെന്നാണ് ബിജെപി ഇക്കൊല്ലത്തെ കർണ്ണാടക ബജറ്റിനെ വിശേഷിപ്പിച്ചത്.

ബജറ്റിന് മുന്നോടിയായി കർണ്ണാടക സർക്കാർ മുസ്ലിം കോൺട്രാക്ടറുടെ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ ഉയർന്ന ആവശ്യമാണ് പിന്നീട് ബജറ്റിൽ ഇടംനേടിയത്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടന അനുവദിക്കുന്നില്ല. പ്രതിപക്ഷം ശക്തമായ എതിർപ്പ് അറിയിച്ചുകഴിഞ്ഞു. ബില്ല് കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നകാര്യം ഇതോടെ ഉറപ്പായി. ഈ സാഹചര്യത്തിൽ കോടതി ഉത്തരവ് എന്താകുമെന്നത് നിർണ്ണായകമാണ്.

Related Articles

Latest Articles