Saturday, December 20, 2025

കേരളത്തിലേക്കുള്ള യാത്ര ഒക്ടോബർ വരെ വേണ്ട; നിർദ്ദേശങ്ങളുമായി കർണാടക

ബെം​ഗളൂരു: കേരളത്തിലേക്കുള്ള യാത്ര ഒക്ടോബർ വരെ ഒഴിവാക്കണമെന്ന് കർണാടക സർക്കാർ. പൊതുജനങ്ങൾക്ക് നൽകിയ അറിയിപ്പിലാണ് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കർണാടക സർക്കാർ നിർദേശിക്കുന്നത്. അടിയന്തരപ്രാധാന്യമില്ലാത്ത കാര്യങ്ങളിൽ കേരളസന്ദർശനം ഒഴിവാക്കണമെന്നാണ് ജനങ്ങളോടുള്ള കർണാടക സർക്കാരിൻ്റെ അഭ്യർത്ഥന.

കർണാടകയിൽ ജോലി ചെയ്യുന്ന മലയാളികളെ ഇപ്പോൾ മടക്കി വിളിക്കരുതെന്ന് ഐടി-വ്യവസായസ്ഥാപനങ്ങൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും ഈ നിർദേശം സർക്കാർ നൽകിയിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles