Thursday, May 16, 2024
spot_img

കർണാടകയിൽ ഇനി ഗോവധം ഇല്ല; ഉറച്ച തീരുമാനവുമായി യെദ്യൂരപ്പ സർക്കാർ

കർണാടക: കർണാടകയിൽ ഗോവധം നിരോധിക്കാനുള്ള ബിൽ പാസാക്കാനൊരുങ്ങി യെദ്യൂരപ്പ സർക്കാർ. ഡിസംബർ 7ന് ആരംഭിക്കുന്ന ശൈത്യകാല നിയമസഭാ സമ്മേളനത്തിൽ ഗോവധ നിരോധന ബിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. പശുക്കളെ ഇറച്ചിക്കായി കൊല്ലുന്നത്, ബീഫിന്റെ ഉപയോഗം, വിൽപ്പന, അനധികൃതമായി കന്നുകാലികളെ കടത്തൽ, സംസ്ഥാനത്തിന് പുറത്ത് നിന്ന് ബീഫ് വാങ്ങുന്നതിനും വിൽക്കുന്നതിനും എന്നിവയ്ക്കെതിരെയാണ് ഈ ബിൽ. നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാന്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു ഗോവധ നിരോധന നിയമം.

Related Articles

Latest Articles