Monday, May 20, 2024
spot_img

ബസുകളില്‍ മൊബൈലില്‍ ഉച്ചത്തില്‍ പാട്ട്​ വെക്കുന്നവര്‍ ജാഗ്രതൈ; പണി വരുന്നുണ്ട്

കർണാടക: മൊബൈലിൽ ഉച്ചത്തിൽ പാട്ടും വീഡിയോയും വെക്കുന്നത് വിലക്കി ഹൈക്കോടതി. ബസ് യാത്രക്കാര്‍ക്ക് ഉയര്‍ന്ന തോതില്‍ ശബ്ദ ശല്യമുണ്ടാകുന്നുവെന്ന്​ കാണിച്ച്‌ നേരത്തെ​ ലഭിച്ച പൊതുതാല്‍പര്യ ഹര്‍ ജിയിലാണ്​ കർണാടക ഹൈക്കോടതിയുടെ ഉത്തരവ്.

മറ്റുയാത്രക്കാർക്ക് അസ്വസ്ഥതയുണ്ടാവുന്ന വിധത്തിൽ ഉയർന്ന ശബ്ദത്തിൽ പാട്ടുകളും വീഡിയോയും വെക്കുന്നത് നിയന്ത്രിക്കണമെന്ന് കോടതി നിർദേശിച്ചു. അതെ സമയം വിഷയം പരിഗണിച്ച്‌ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുവെക്കുന്നവരോട്​ സഹയാത്രികര്‍ക്ക് ശല്യമുണ്ടാക്കരുതെന്നും ബസ്​ ജീവനക്കാര്‍ക്ക്​ ആവശ്യപ്പെടാമെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. പാലിച്ചില്ലെങ്കിലും ജീവനക്കാർക്ക് യാത്രക്കാരനെ ബസിൽ നിന്ന് ഇറക്കിവിടാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Related Articles

Latest Articles