Friday, April 19, 2024
spot_img

ഗു​രു നാനാക് ജയന്തി; കർതാർപുർ ഇടനാഴി ഇന്ന് തുറക്കുമെന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി അ​മി​ത് ഷാ

ദില്ലി: ക​ർ​താ​ർ​പു​ർ ഇ​ട​നാ​ഴി ഇന്ന് തു​റ​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി അ​മി​ത് ഷാ. സി​ക്ക് മ​തസ്ഥാ​പ​ക​നാ​യ ഗു​രു നാ​നാ​കി​ന്‍റെ ജന്മദി​ന​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് തീ​രു​മാ​നം.

​പ​ഞ്ചാ​ബി​ലെ ഗു​ർ​ദാ​സ്പുർ ജി​ല്ല​യി​ലു​ള്ള ദേ​ര ബാ​ബ നാ​നാ​ക് ഗു​രു​ദ്വാ​ര​യെ​യും പാ​ക്കി​സ്ഥാ​നി​ലെ ന​രോ​വാ​ൾ ജി​ല്ല​യി​ലെ ക​ർ​താ​ർ​പു​ർ പ​ട്ട​ണ​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ദ​ർ​ബാ​ർ സാ​ഹി​ബ് ഗു​രു​ദ്വാ​ര​യെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ക​ർ​താ​ർപു​ർ സാ​ഹി​ബ് ഇ​ട​നാ​ഴിയാണ് ഇ​ന്ന് തു​റ​ക്കുന്നത്.

ഗു​രു​ദ്വാ​ര സ​ന്ദ​ർ​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ട​പ​ടി​ക​ൾ ഒ​ന്നു​മി​ല്ലാ​തെ ത​ന്നെ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കാം.

കോ​വി​ഡ് മാനദണ്ഡം പ്രകാരം സ​ർ​വ സ​ഹാ​യ​ങ്ങ​ളും തീ​ർ​ഥാ​ട​ക​ർ​ക്ക് ല​ഭ്യ​മാ​ക്കു​മെ​ന്ന് കേ​ന്ദ്ര ആഭ്യ​ന്ത​ര മന്ത്രാ​ല​യം അ​റി​യി​ച്ചു. പ​ഞ്ചാ​ബി​ൽനി​ന്നും 250 തീ​ർ​ഥാ​ട​ക​ർ ക​ർ​താ​ർപു​ർ ഗു​രു​ദ്വാ​ര സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് ബി​ജെ​പി നേ​താ​വ് ഹ​ർ​ജി​ത് സിം​ഗ് പ​റ​ഞ്ഞു.

അതേസമയം കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച് മു​ത​ൽ ക​ർ​താർ​പു​ർ ഇ​ട​നാ​ഴി​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തിവ​ച്ചി​രി​ക്കു​ക​യായിരുന്നു.

Related Articles

Latest Articles