Wednesday, December 24, 2025

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് പ്രതി ഇപ്പോഴും പാർട്ടി സംരക്ഷണയിൽ | Karuvannur

എന്തായാലും സിപിഎം അഴിമതികൾ പരിചതം തന്നെ. എന്നാൽ എത്രയൊക്കെ അഴിമതികൾ വന്നാലും തന്റെ നേതാക്കന്മാരെ അല്ലെങ്കിൽ തട്ടിപ്പു വീരന്മാരുടെ രക്ഷകൻ, സാക്ഷാൽ കേരളം മുഖ്യമന്ത്രി പിണറായി വിജയൻ ഉള്ളപ്പോൾ നടക്കില്ലെന്ന് എല്ലാവർക്കും നന്നായി അറിയാം.

വ്യാജ വായ്പകളുടെ മറവില്‍ കോടികളുടെ ഹവാല ഇടപാടാണ് നടന്നത്. വായ്പാരേഖകള്‍ കാണിച്ച് കോടിക്കണക്കിന് കള്ളപ്പണം വെളുപ്പിച്ചു. സ്ഥലം വാങ്ങാനാണ് പ്രധാനമായും ഈ തുക വിനിയോഗിച്ചിട്ടുള്ളത്. വ്യാജ വായ്പകളുടെയും പ്രതികള്‍ റിസോര്‍ട്ടിനായും മറ്റും ഭൂമി വാങ്ങിയതിന്റെയും രേഖകള്‍ പ്രകാരമുള്ള കണക്കാണിത്. ഇതിന് പുറമേ ഭൂമി വാങ്ങാന്‍ രേഖപ്പെടുത്താതെ കോടികളുടെ കള്ളപ്പണം വിനിമയം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ബാങ്ക് വായ്പകളെന്ന രീതിയിലാണ് നടന്നത്. രേഖകളില്‍ ഭൂമി വില കുറച്ചു കാണിച്ചും പ്രതികള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

Related Articles

Latest Articles