Wednesday, October 21, 2026

കശ്മീര്‍ ഇന്ന് രാജ്യത്തിന് മാതൃക! 25 വര്‍ഷത്തിനകം പുതിയ ജമ്മു–കശ്മീര്‍ കെട്ടിപ്പടുക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ശ്രീനഗർ: കശ്മീര്‍ ഇന്ന് രാജ്യത്തിന് മാതൃകയാണെന്ന് പ്രധാനമന്ത്രി. 25 വര്‍ഷത്തിനകം പുതിയ ജമ്മു കശ്മീര്‍ കെട്ടിപ്പടുക്കുമെന്നും കശ്മീരില്‍ കൂടുതല്‍ നിക്ഷേപം വരുമെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിലെ പാലിയില്‍ പഞ്ചായത്ത് ദിനാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം കശ്മീരിൽ 20,000 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞ ശേഷം പ്രധാനമന്ത്രി ആദ്യമായാണ് അദ്ദേഹം കശ്മീരിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്.

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ജമ്മു, സുൻജ്വാ, ബാരാമുള്ള, കുൽഗാം തുടങ്ങിയ ഇടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും പശ്ചാത്തലത്തിൽ സംസ്ഥാനം ഇപ്പോഴും കനത്ത സുരക്ഷയിലാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന്, പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

Related Articles

Latest Articles