Sunday, November 29, 2026

ആര്‍ട്ടിക്കിള്‍-370 റദ്ദാക്കിയതില്‍ ഇന്ത്യയെ ലോക രാഷ്ട്രങ്ങള്‍ പിന്തുണയ്ക്കണം; കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് കശ്മീരി യുവതി

ശ്രീനഗര്‍ : ആര്‍ട്ടിക്കിള്‍ -370 റദ്ദാക്കി ജമ്മുകശ്മീരിന്റെ സ്വയംഭരണ പദവി എടുത്തുകളഞ്ഞത് ചരിത്രപരമായ തീരുമാനം ആണെന്നും അന്താരാഷ്ട്ര നേതാക്കളെല്ലാം ഇതിന് ഇന്ത്യയെ പിന്തുണയ്ക്കുകയാണ് വേണ്ടത്. കശ്മീരി യുവതിയായ യാന മിര്‍ചന്ദാനി ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആര്‍ട്ടിക്കിള്‍-370 റദ്ദാക്കിയത് കശ്മീരികള്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ്.

കഴിഞ്ഞ 70 വര്‍ഷത്തോളമായി സംസ്ഥാനത്ത് നിലനിന്നിരുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് എന്നന്നേയ്ക്കും അന്ത്യമാകും. കൂടാതെ താഴ്‌വരയിലെ കലാപങ്ങള്‍ക്കും അശാന്തതയ്ക്കും ഇതോടെ പരിഹാരം ആകും. ലോക രാഷ്ടങ്ങളെല്ലാം ഇന്ത്യയുടെ ഈ തീരുമാനത്തെ പിന്തുണയ്ക്കുകയാണ് ചെയ്യേണ്ടതെന്നും യാന മിര്‍ചന്ദാനി പറയുന്നു.

സംസ്ഥാനത്തെ വിദ്യാഭ്യാസം തൊഴിലില്ലായ്മ എന്നിവയ്ക്കും, യുവാക്കള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി വഴി തെറ്റുന്നതും ഇല്ലാതാക്കാനും കേന്ദ്ര സര്‍ക്കാരിന്‍റെ ഈ നടപടികൊണ്ട് സാധിക്കുമെന്നും യാന മിര്‍ചന്ദാനി അറിയിച്ചു.

https://twitter.com/MirchandaniYana/status/1158949625530683392

Related Articles

Latest Articles