Thursday, September 24, 2026

അരുൺ ജയ്റ്റ്ലി ആശുപത്രിയിൽ

ദില്ലി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജയ്റ്റ്ലിയെ ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ചെക്കപ്പിന് വേണ്ടിയാണ് ജയ്റ്റ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പ്രാഥമിക സൂചന.

വൃക്കരോഗ വിദഗ്‍ധരും ഹൃദ്രോഗ വിഭാഗം ഡോക്ടര്‍മാരും ജയ്റ്റ്ലിയെ നിരീക്ഷിക്കുന്നതായി വിവരമുണ്ട്. നിലവില്‍ ഐസിയുവില്‍ ആണ് ജയ്റ്റ്ലിയുള്ളത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ലമെന്‍റ് സ്‍പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ എയിംസ് ആശുപത്രിയിലെത്തി. എയിംസ് ആശുപത്രിയിലും പരിസരത്തും സുരക്ഷ ശക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ എയിംസിൽ എത്തുമെന്നാണ് വിവരം.

Related Articles

Latest Articles