Monday, May 20, 2024
spot_img

കശ്മീരിന്‍റെ അമിതാധികാരം റദ്ദാക്കിയതിൽ ആഹ്ളാദം: അമേരിക്കയിലെ ഹൂസ്റ്റണിൽ കശ്മീരി വംശജരുടെ റാലി

ഹൂസ്റ്റണ്‍: ഇന്ത്യൻ ഭരണഘടനയിൽ ജമ്മു കാശ്മീരിന് അമിതാവകാശങ്ങൾ നൽകുന്നതും മനുഷ്യാവകാശവിരുദ്ധവുമായ 370ാം അനുച്ഛേദം എടുത്തുകളഞ്ഞതിന്റെ ആഹ്ളാദം പ്രകടിപ്പിയ്ക്കാൻ ആയിരക്കണക്കിന് കാശ്മീരി ഹിന്ദുവംശജർ അമേരിക്കയിലെ ഹൂസ്റ്റണിൽ പ്രകടനം നടത്തി. ഭാരതീയ ജനതാപാർട്ടിയുടെ വിദേശകാര്യവകുപ്പ് ചുമതലയുള്ള ഡോക്ടർ വിജയ് ചൌതായ്‌വാല പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ആർജ്ജവവും ഇച്ഛാശക്തിയുമുള്ള ഗവണ്മെന്‍റാണിതെന്ന് തെളിഞ്ഞതായും കൂടിയിരിക്കുന്ന മനുഷ്യരുടെ ആഹ്ളാദവും ആശ്വാസവും ശരിയായ തീരുമാനമാണിതെന്ന് തെളിയിക്കുന്നതായും വിജയ് ചൌതായ്‌വാല പറഞ്ഞു. രാഷ്ട്രത്തിന്‍റെ ശക്തിയും വിവിധതയും ആഘോഷിക്കാനുള്ള അവസരമാണിതെന്ന് അമേരിക്കയിലെ കശ്മീരി വംശജരായ ഹിന്ദുക്കളുടെ സംഘടനാനേതാവ് സുനിൽ കൌൾ അഭിപ്രായപ്പെട്ടു.

അമേരിക്കയിൽ മാത്രമല്ല, ഇംഗ്ലണ്ടിലും ആസ്ട്രേലിയയിലുമുൾപ്പെടെ അനേകരാജ്യങ്ങളിൽ നൂറുകണക്കിനു കാശ്മീരി വംശജരായ ഹിന്ദുക്കൾ കേന്ദ്രഗവണ്മെന്‍റിന്‍റെ ഈ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് ഒത്തുകൂടിയിരുന്നു. ഇസ്ലാമിക ഭീകരവാദികൾ കൂട്ടക്കൊല നടത്തിയും ഭീഷണിപ്പെടുത്തിയതും കാശ്മീരിൽ നിന്ന് പാലായനം ചെയ്യിച്ച് അഭയാർത്ഥികളാക്കപ്പെട്ട ജനങ്ങളും അവരുടെ പിൻ‌തലമുറയും മോദി സർക്കാരിന്‍റെ ഈ തീരുമാനത്തെ സർവാത്മനാ അനുകൂലിച്ച് ലോകം മുഴുവൻ യോഗങ്ങളും ചർച്ചകളും സംഘടിപ്പിക്കുന്നുണ്ട്.

Related Articles

Latest Articles