Wednesday, January 7, 2026

കാശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ഗുരുപൂര്‍ണിമ ആഘോഷം ഇന്ന്!തത്ത്വമയി ന്യൂസിൽ തത്സമയ സംപ്രേഷണവും

കാശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഗുരുപൂര്‍ണിമ ആഘോഷം സംഘടിപ്പിക്കുന്നു .
ഇന്ന് രാവിലെ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ കോഴിക്കോട് ഒറ്റത്തെങ്ങിലെ വേദമഹാമന്ദിരത്തില്‍വെച്ചാണ് കാശ്യപകുടുംബത്തിന്റെ ഗുരുപൂര്‍ണിമ ആഘോഷം നടക്കുന്നത് .

ഇതിന്റെ ഭാഗമായി ഗുരുസ്തുതി,ഗുരുപൂര്‍ണിമാ യജ്ഞം, വിഷ്ണുസഹസ്രനാമജപം, വേദാരതി, ആചാര്യവചനം തുടങ്ങിയവ നടക്കും .അതോടൊപ്പം , ആചാര്യശ്രീ രാജേഷ് രചിച്ച ഹിന്ദുധര്‍മരഹസ്യം പുസ്തകത്തിന്റെ 20ാം പതിപ്പ് പുറത്തിറങ്ങുന്നതിന്റെ ആഘോഷം, വിദ്യാഭ്യാസ സേവന മേഖലകള്‍ക്ക് സംഭാവനകള്‍ നല്‍കുന്നവരെ ആദരിക്കാനായി കാശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ വിദ്യാ ജ്യോതി പുരസ്‌ക്കാരത്തിന്റെ സമര്‍പ്പണവും നടക്കും .അത് കഴിഞ്ഞു ഉച്ചക്ക് അന്നപ്രസാദവും ഉണ്ടാകും. ഈ ആഘോഷങ്ങളുടെയെല്ലാം തത്സമയ സംപ്രേഷണം തത്ത്വമയി ന്യൂസിൽ ഉണ്ടായിരിക്കും

Related Articles

Latest Articles