Celebrity

കത്രീന കെയ്ഫും വിക്കി കൗശലും വിവാഹിതരായി: ചിത്രങ്ങൾ കാണാം

ബോളിവുഡ് താരങ്ങളായ കത്രീന കൈയ്ഫും വിക്കി കൗശലും വിവാഹിതരായി. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന താരവിവാഹമായിരുന്നു ഇത്. ജയ്പൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഫോര്‍ട്ട് ബര്‍വാരയിലെ സിക്‌സ് സെന്‍സസ് റിസോര്‍ട്ടില്‍ വെച്ചായിരുന്നു താരവിവാഹം.

ക്രീം നിറത്തിലുള്ള ഷെര്‍വാണി ആയിരുന്നു വിക്കി കൗശലിന്റെ വേഷം. ചുവപ്പ് ലഹങ്കയാണ് കത്രീന വിവാഹവേളയില്‍ ധരിച്ചത്. അണ്‍കട്ട് ഡയമണ്ടും മുത്തു പതിപ്പിച്ച സ്വര്‍ണാഭരണങ്ങളുമാണ് കത്രീന അണിഞ്ഞത്. സെലിബ്രിറ്റി ഡിസൈനര്‍ സബ്യസാചി മുഖര്‍ജിയാണ് വസ്ത്രം ഒരുക്കിയത്.

ഡിസംബര്‍ 7 മുതല്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകളാണ് ഒരുക്കിയിരിക്കുന്നത്. മാത്രമല്ല നേരത്തെ വിവാഹച്ചടങ്ങുകളുടെ സംപ്രേക്ഷണാവകാശം ആമസോണ്‍ പ്രൈം വാങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 80 കോടി രൂപയ്ക്കാണ് ആമസോണ്‍ പ്രൈം വിവാഹ വീഡിയോ വാങ്ങിയിരിക്കുന്നത്. എന്നാൽ 2022 തുടക്കത്തിലാകും വിവാഹ വീഡിയോ റിലീസ് ചെയ്യുക. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ ആകെ 120 പേര്‍ക്ക് മാത്രമാണ് ക്ഷണമുണ്ടായിരുന്നത്.

ഷാറൂഖ് ഖാനും കബീര്‍ ഖാനുമൊക്കെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്ഥലത്തെ സുരക്ഷയ്‌ക്കൊപ്പം തന്നെ സല്‍മാന്‍ ഖാന്റെ ബോഡി ഗാര്‍ഡ് ഗുര്‍മീത് സിംഗിന്റെ സംഘവും പ്രത്യേക സുരക്ഷയൊരുക്കി.

admin

Recent Posts

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

20 mins ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

24 mins ago

ഭാരതത്തിന് ഇത് നേട്ടങ്ങളുടെ കാലം !

മുടിഞ്ചാ തൊട് പാക്കലാം...! മോദിയുടെ ഭരണത്തിൽ പ്രതിരോധ രംഗത്തുണ്ടായ മാറ്റങ്ങൾ കണ്ടോ ?

1 hour ago

ഇറാൻ പ്രസിഡന്റിന് എന്ത് സംഭവിച്ചു ? ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ…

1 hour ago

കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന സമ്മേളനം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രനടയിൽ 58 നിലവിളക്കുകൾ തെളിയിച്ചു

തിരുവനന്തപുരം : ഈ മാസം 25, 26 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന…

1 hour ago