Friday, January 9, 2026

കട്ടച്ചിറ പള്ളി തര്‍ക്കം; കലാപത്തിന് ആഹ്വാനം ചെയ്ത് നിരണം ഭദ്രാസനാധിപന്‍ മാര്‍ കൂറിലോസ്

കായംകുളം: കട്ടച്ചിറ പള്ളി തര്‍ക്കത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്ത് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം കലാപ ആഹ്വാനവുമായി രംഗത്തെത്തിയത്. കാര്യങ്ങള്‍ സുതാര്യവും ജനാധിപത്യവുമാകണം.അല്ലാത്ത പക്ഷം ശക്തമായ പ്രതികരണമുണ്ടാകും.തിരുത്താന്‍ ഇനിയും സമയം ഉണ്ട്.അല്ലെങ്കില്‍ ജനങ്ങള്‍ തിരുത്തും.

മെത്രാധിപത്യമല്ല ജനാധിപത്യമാണ് വേണ്ടതെന്നും മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു.2017 ഓഗസ്ത് 28ലെ സുപ്രീംകോടതി ഉത്തരവിലൂടെ കട്ടച്ചിറ പള്ളിയുടെ അധികാരം ഓര്‍ത്തഡോക്സ് പക്ഷത്തിനാണ്.ഇടവകയിലെ ഭൂരിപക്ഷക്കാരായ തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടപടിയുണ്ടാകണമെന്ന യാക്കോബായക്കാരുടെ ആവശ്യം ഇനിയും പരിഗണിക്കപ്പെട്ടില്ല.

ഇടവകയിലെ 118 കുടുംബങ്ങളില്‍ 110 കുടുംബങ്ങളും യാക്കോബായക്കാരാണ്.കട്ടച്ചിറപ്പള്ളിയില്‍ വിശ്വാസ അവകാശം സ്ഥാപിക്കാന്‍ രണ്ടും കല്‍പിച്ച് രംഗത്തിറങ്ങാനുള്ള യാക്കോബായ വിഭാഗത്തിന്‍റെ തീരുമാനം സര്‍ക്കാരിനെ വെട്ടിലാക്കുന്ന സാഹചര്യത്തിലാണ് സഭ നിരണം ഭദ്രാസനാധിപന്‍റെ ഫേസ്ബുക്ക് പ്രതികരണം.പള്ളിക്ക് മുന്നിലെ യാക്കോബായക്കാരുടെ സഹനസമരം കഴിഞ്ഞ ദിവസം സംഘര്‍ഷത്തിലേക്ക് വഴി മാറിയിരുന്നു. 25 മുതിര്‍ന്ന യാക്കോബായ വിശ്വാസികളെ പള്ളിയില്‍ പ്രവേശിപ്പിച്ചാണ് സംഘര്‍ഷത്തിന് താല്‍ക്കാലിക അയവുണ്ടാക്കിയത്.വിഷയത്തില്‍ ഇരു കൂട്ടരെയും കളക്ടര്‍ വ്യാഴാഴ്ച ചര്‍ച്ചയ്ക്ക്

Related Articles

Latest Articles