Sunday, December 28, 2025

ബനിയനിലും പർദ്ദക്കുള്ളിലും ഒളിപ്പിച്ചത് 3.01 ഗ്രാം എം.ഡി.എം.എ; പെരുങ്ങാല സ്വദേശികളായ മുഹമ്മദ്കുഞ്ഞും പെൺസുഹൃത്തായ ഷംനയും പോലീസ് പിടിയിൽ

കായംകുളം: എം.ഡി.എം.എയുമായി യുവാവും പെൺസുഹൃത്തും പിടിയിൽ. പെരുങ്ങാല ദേശത്തിനകം കണ്ടിശ്ശേരിൽ തെക്കേതിൽ മുഹമ്മദ്കുഞ്ഞ്, കാപ്പിൽമേക്ക് തെക്കേടത്തു കിഴക്കതിൽ ഷമ്ന എന്നിവരാണ് പോലീസ് പിടിയിലായത്. 3.01 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.

ചേരാവള്ളി മേനാത്തേരിഭാഗത്ത് നിന്ന് പോലീസ് ഇവരെ പിടികൂടുകയായിരുന്നു. മുഹമ്മദ്കുഞ്ഞ് ധരിച്ചിരുന്ന വസ്ത്രത്തിൽനിന്ന് 1.13 ഗ്രാമും ഷമ്ന ധരിച്ചിരുന്ന പർദ്ദക്കുള്ളിൽ നിന്ന് 1.02 ഗ്രാമും ഇരുവരും സഞ്ചരിച്ചിരുന്ന കാറിൽ 0.86 ഗ്രാമും ആണ് കണ്ടെത്തിയത്.

ഇരുവരും മയക്കുമരുന്നു വിതരണം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിലായിരുന്നു. മുഹമ്മദ്കുഞ്ഞ് ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

Related Articles

Latest Articles