Wednesday, December 24, 2025

കഴക്കൂട്ടം റെയിൽവേ സ്റ്റേഷന് സമീപം കവറിൽ ഉപേക്ഷിച്ച നിലയിൽ നാടൻ ബോംബുകൾ ; അന്വേഷണം ആരംഭിച്ച് പോലീസ്

 

കഴക്കൂട്ടം: കഴക്കൂട്ടത്ത് വൻ ബോംബ് ശേഖരം കണ്ടെത്തി. റെയിൽവേ സ്‌റ്റേഷന് സമീപമായാണ് നാടൻ ബോംബുകളുടെ ശേഖരം കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 12 ബോംബുകളാണ് കണ്ടെത്തിയത്. റെയിൽവേ പോലീസിന്റെ പട്രോളിംഗ് സംഘമാണ് ബോംബുകൾ കണ്ടെടുത്തത്.

പട്രോളിംഗിനിടെ റെയിൽവേ സ്‌റ്റേഷനിൽ നിന്നും ഒരു കിലോ മീറ്റർ അകലെയുള്ള കുറ്റിക്കാട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ നാല് പേരെ കണ്ടിരുന്നു. റെയിൽവേ പോലീസ് അടുത്തെത്തിയതോടെ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിൽ ഒരാളെ പിടികൂടിയെങ്കിലും ചോദ്യം ചെയ്യുന്നതിനിടെ ഇയാളും രക്ഷപ്പെടുകയായിരുന്നു.

ഇതിന് പിന്നാലെ പ്രദേശത്ത് നടത്തിയ തിരച്ചിലിൽ ആണ് ബോംബുകൾ കണ്ടെത്തിയത്. ഉടനെ വിവരം ബോംബ് സ്‌ക്വാഡിനെ അറിയിക്കുകയായിരുന്നു. കവറുകളിലാണ് ബോംബുകൾ സൂക്ഷിച്ചിരിക്കുന്നത്.

Related Articles

Latest Articles