Tuesday, December 23, 2025

ഇടതു മുന്നണിലെ പടല പിണക്കം അങ്ങാടിപ്പാട്ടാകുന്നു !! ഇടതുമുന്നണിക്കെതിരെ പരസ്യവിമര്‍ശനവുമായി കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എ

തിരുവനന്തപുരം : ഇടതുമുന്നണിക്കുള്ളിലെ പടലപ്പിണക്കം പരസ്യമാക്കി മുന്നണിക്കെതിരെ പരസ്യവിമര്‍ശനവുമായി കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എ രംഗത്ത് . മുന്നണിയില്‍ ആരോഗ്യപരമായ കൂടിയാലോചനകളില്ലെന്നും വികസനരേഖകളിൽ ചര്‍ച്ചയുണ്ടായില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം,പങ്കെടുക്കുന്നവരുടെ തിരക്കാകാം കാരണമെന്നും പരിഹസിച്ചു.

റോഡുകളുടെ അറ്റകുറ്റപ്പണികൾ സമയാനുസൃതം പൂർത്തിയാകാത്തതിനാൽ മണ്ഡലങ്ങളിൽ എംഎൽഎമാർക്ക് പോകാൻ സാധിക്കാത്ത സാഹചര്യമാണ്. വികസനരേഖയിൽ ചർച്ചയുണ്ടായില്ല, എംഎൽഎ മാരുടെ അഭിപ്രായം മാത്രമാണ് മുന്നണി തേടിയത്. ഇക്കാര്യങ്ങൾ തുറന്നുപറയാൻ ഒരു മടിയുമില്ല. പത്തനാപുരത്തെ ജനങ്ങൾ തനിക്കു വേണ്ടി വോട്ട് ചെയ്തതുകൊണ്ടാണ് താൻ നിയമസഭയിലേക്ക് വരുന്നത്. അവിടെ എൽഡിഎഫിനും യുഡിഎഫിനും വേണ്ടി മത്സരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .

Related Articles

Latest Articles