Saturday, May 18, 2024
spot_img

വൈദ്യപരിശോധനയ്ക്കിടെ കൈവിലങ്ങുമായി പോലീസിനെ വെട്ടിച്ചു മുങ്ങി;പോക്സോ കേസ് പ്രതി പിടിയിലായി

മലപ്പുറം : വൈദ്യ പരിശോധനയ്ക്കിടെ നിലമ്പൂരില്‍ കൈവിലങ്ങുമായി പോലീസിന്റെ കണ്ണ് വെട്ടിച്ചു മുങ്ങിയ പോക്സോ കേസ് പ്രതി ഒടുവിൽ പിടിയിലായി. പൂക്കോട്ടുംപാടത്തുനിന്നാണ് ഇന്ന് രാവിലെ പ്രതി ജൈസല്‍ പോലീസ് വലയിലായത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ വച്ചായിരുന്നു ഇയാൾ പോലീസിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടത്.

ഇന്നലെ പുലർച്ചെ ഒന്നരയ്ക്കായിരുന്നു സംഭവം. ഉടനടി തിരച്ചിലിനായി കൂടുതൽ പൊലീസ് എത്തുകയും വനമേഖലയിൽ അടക്കം ഇയാൾക്കായി തിരച്ചിൽ നടത്തുകയും ചെയ്തെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രാവിലെയാണ് പൂക്കോട്ടുംപാടത്തുവച്ച് പ്രതിയെ പിടികൂടിയത്.

Related Articles

Latest Articles