Saturday, September 19, 2026

കെ.ബി ഗണേശ് കുമാര്‍ എംഎല്‍എയുടെ വീടിന് നേരെ കല്ലേറ്; ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു

പത്തനംതിട്ട : പത്തനാപുരത്ത് കെ.ബി ഗണേശ്കുമാര്‍ എംഎല്‍എയുടെ വീടിന് നേരെ കല്ലേറ്. പുലര്‍ച്ചെയായിരുന്നു സംഭവം. കല്ലേറില്‍ വീടിന്റെ കിടപ്പുമുറിയുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. കല്ലുകള്‍ വീട്ടിനകത്തേക്കും പതിച്ചിട്ടുണ്ട്. സംഭവ സമയത്ത് കെ.ബി ഗണേശ് കുമാര്‍ എംഎല്‍എ വീട്ടില്‍ ഉണ്ടായിരുന്നില്ല.

എന്നാല്‍ രാത്രി 12 മണി വരെ വീട്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്നാണ് ഗണേശ് കുമാര്‍ പറയുന്നത്. പോലീസില്‍ പരാതി നല്‍കിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ പത്തനാപുരത്തെ പൊതു യോഗത്തില്‍ പങ്കെടുക്കാന്‍ വന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് കേരളാ കോണ്‍ഗ്രസ് ബിയുടെ ആരോപണം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles