Monday, June 17, 2024
spot_img

സുരേഷ് ഗോപിയ്ക്ക് മാത്രം സല്യൂട്ട് നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല; ഉദ്യാേഗസ്ഥര്‍ ഈഗോ ഉപേക്ഷിക്കണം, പിന്തുണയുമായി ഗണേശ് കുമാര്‍

കൊല്ലം: സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എം.പിയ്ക്ക് പിന്തുണയുമായി സുരേഷ് ഗോപിക്കുമാത്രം സല്യൂട്ട് നിഷേധിക്കേണ്ടതില്ല: പിന്തുണയുമായി ഗണേശ് കുമാര്‍ എം എല്‍ എ. സുരേഷ് ഗോപിയ്ക്ക് മാത്രം സല്യൂട്ട് നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഗണേശ് പറഞ്ഞു. ഉദ്യാേഗസ്ഥര്‍ ഈഗോ ഉപേക്ഷിക്കണമെന്നും ഗണേശ് കുമാര്‍ കൂട്ടിച്ചേർത്തു.

അതേസമയം നാർക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് സുരേഷ്‌ഗോപി എംപി. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടുമായി ബിഷപ്പ് ഹൗസിൽ വച്ച് കൂടിക്കാഴ്ച നടത്തിയതിനു ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

‘ബിഷപ് ഒരു വര്‍ഗീയ പരാമര്‍ശവും നടത്തിയിട്ടില്ല. സംസാരിച്ചത് തീവ്രവാദത്തിനെതിരെയാണ്, അല്ലാതെ ഒരു മതത്തിനെതിരെയല്ല. അദ്ദേഹം ഒരു മതത്തേയും പരാമർശിച്ചിട്ടില്ല. ബിഷപുമായി വിവിധ സാമൂഹിക വിഷയങ്ങള്‍ സംസാരിച്ചു. ചര്‍ച്ച ചയ്തതൊന്നും നിങ്ങളെ അറിയിക്കേണ്ടതില്ല. നിങ്ങളെ അറിയിക്കേണ്ടതൊന്നും ചര്‍ച്ച ചെയ്തിട്ടുമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. താന്‍ രാഷ്ട്രീയക്കാരനായല്ല, ഒരു എം.പി എന്ന നിലയ്ക്കാണ് വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles