Monday, May 20, 2024
spot_img

യുഎഇയിലെ സ്റ്റേഡിയങ്ങളിൽ 19 മുതൽ ഐപിഎല്‍ പൂരം; ഗാലറിയില്‍ കാണികളെ പ്രവേശിപ്പിക്കുമെന്ന് ബിസിസിഐ

ഐപിഎല്ലിന്റെ രണ്ടാംഘട്ട പോരാട്ടങ്ങള്‍ക്കു ഈ ഞായറാഴ്ച തുടക്കമാകും. ദുബായ്, അബുദാബി, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലാണ് അരങ്ങേറുക. ഇന്ത്യയില്‍ നടന്ന ടൂര്‍ണമെന്റ് നേരത്തേ കൊവിഡ് ഭീഷണി കാരണം പാതിവഴിയില്‍ നിര്‍ത്താന്‍ ബിസിസിഐ നിര്‍ബന്ധിതരാവുകയായിരുന്നു. ടൂർണമെന്റിലേയ്ക്ക് ഇപ്രാവശ്യം കാണികളെ പ്രവേശിപ്പിക്കുമെന്ന് ബിസിസിഐ അറിയിച്ചു.

കോവിഡ് വ്യാപനം താരതമ്യേന കുറവുള്ളതിനാലാണ് യുഎഇയില്‍ കാണികളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം ബിസിസിഐ കൈക്കൊണ്ടിരിക്കുന്നത്. സ്റ്റേഡിയത്തിലെ ഇരപ്പിടങ്ങളുടെ കണക്കനുസരിച്ച്‌ 50 ശതമാനം കാണികളെ പ്രവേശിപ്പക്കുമെന്നാണ് സൂചന. കോവിഡ് കാരണം കഴിഞ്ഞ വർഷം കാണികളെ പ്രവേശിപ്പിച്ചിട്ടില്ലാത്തതിനാൽ ഇക്കാര്യത്തിൽ ആശങ്ക നിലനിന്നിരുന്നു.

ദുബായ്: ഇനി ഓരോ ടീമിനും പ്രാഥമിക റൗണ്ടില്‍ പകുതി മല്‍സരങ്ങള്‍ ശേഷിക്കുന്നുണ്ട്. എട്ടു ടീമുകളില്‍ ആരും തന്നെ ഇനിയും പ്ലേഓഫില്‍ സ്ഥാനമുറപ്പിച്ചിച്ചിട്ടില്ല. ആദ്യ പാദം പിന്നിടുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്,സിഎസ്‌കെ,ആര്‍സിബി,മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളില്‍. എന്തായാലും വാശിയേറിയ പോരാട്ടം തന്നെ യുഎഇയില്‍ പ്രതീക്ഷിക്കാം.

Related Articles

Latest Articles