Sunday, December 21, 2025

“എവിടെ പോയി നമ്മുടെ സാംസ്കാരിക നായകർ’; കാസർകോട് ഇരട്ട കൊലപാതകത്തിലെ സാംസ്കാരിക നായകരുടെ മൗനത്തെ വിമർശിച്ച് കെ സി ജോസഫ് എംഎൽഎ

കൃപേഷും ശരത് ലാലും ക്രൂരമായി കൊലചെയ്യപ്പെട്ട് രണ്ട് ദിവസമായിട്ടും സാംസ്കാരിക നായകർ ഒരക്ഷരം പോലും ഊരിയാടാത്തതു തന്നെ അദ്‌ഭുതപ്പെടുത്തുന്നതായി കെ സി ജോസഫ് എം അൽ എ. അഭിമന്യു കൊലചെയ്യപ്പെട്ടപ്പോൾ നിലവിളിച്ചവരൊക്കെ കാശിക്ക് പോയോ. ചെറ്റക്കുടിലിൽ താമസിക്കുന്ന കൃപേഷും ശരതും അച്ഛന്റെയും അമ്മയുടെയും സഹോദരിമാരുടെയും പ്രതീക്ഷയായിരുന്നു. അതിക്രൂരമായി കൊലചെയ്യപ്പെട്ട അവരുടെ രക്തത്തിന്റെ നിറവും ചുവപ്പു തന്നെയായിരുന്നു. വെറുതെ അഭിപ്രായം പറഞ്ഞു ആരും അവാർഡുകൾ നഷ്ടപ്പെടുത്തരുതെന്നും കെ സി ജോസഫ് എംഎൽഎ പറഞ്ഞു

Related Articles

Latest Articles