Tuesday, May 14, 2024
spot_img

പ്രതിപക്ഷ യോഗത്തിൽ നിന്ന് KCR പിന്നോട്ട്; BJPയുമായി സഖ്യത്തിന് നീക്കമെന്ന് സൂചന !

ബിജെപിയ്ക്ക് ദക്ഷിണേന്ത്യയിലേക്കുള്ള കവാടം കൊട്ടിയടയ്ക്കുമെന്ന് വെല്ലുവിളിച്ചിരിക്കുന്ന ഡികെയെ ഞെട്ടിച്ച് നരേന്ദ്രമോദിയുടെ ഉഗ്രൻ നീക്കം. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ബിആർഎസ് പാർട്ടി ബി.ജെ.പിയോട് അടുക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാരണം പ്രതിപക്ഷ യോഗത്തിൽ നിന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ബിആർഎസ് വിട്ടുവിൽക്കുമെന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ജൂൺ 23 ന് നടത്തുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ നിന്നാണ് കെ ചന്ദ്രശേഖർ റാവു മാറിനിൽക്കുന്നത്. ഇത് ബിആർഎസ് പാർട്ടി ബിജെപിയോട് അടുക്കുന്നു എന്ന സൂചനകളാണ് നൽകുന്നത്. സമീപകാലത്ത് കോൺഗ്രസിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്ന കെ ചന്ദ്രശേഖർ റാവു ബിജെപിയോടുള്ള നിലപാട് മയപ്പെടുത്തുന്നതായാണ് ഇപ്പോൾ കാണുവാൻ സാധിക്കുന്നത്. അതേസമയം, കെ ചന്ദ്രശേഖർ റാവു-ബിജെപി സഖ്യത്തിന് സാധ്യതയുണ്ടെന്ന സൂചനകളാണ് ഇത് നൽകുന്നതും. ഇത് എന്തായാലും 2024 ൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിയ്ക്ക് ഉണ്ടായിരിക്കുന്ന നല്ലൊരു ശുഭ സൂചനയാണ്.

അതേസമയം, അടുത്തിടെ എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ ബിആർഎസിനെ ബിജെപിയുടെ ബി ടീം എന്ന് വിമർശിച്ചിരുന്നു. ഡൽഹി മദ്യനയ അഴിമതി കേസിൽ പ്രതിയാണ് കെസിആറിന്റെ മകളും എംഎൽഎയുമായ കെ കവിത. ഇതും പ്രതിപക്ഷ ഐക്യത്തിൽ നിന്ന് മാറി ചിന്തിക്കാൻ കാരണമായി എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 2019 മുതൽ മോദി വിരുദ്ധ മുന്നണി ഉണ്ടാക്കാൻ കെസിആർ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ അത് വിജയിച്ചിരുന്നില്ല. ഇതിനായി മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാൾ, ഭഗവന്ത് മാൻ, എം കെ സ്റ്റാലിൻ എന്നിവരെയും അഖിലേഷ് യാദവ്, ഉദ്ധവ് താക്കറെ തുടങ്ങിയ നേതാക്കളെയും കെ ചന്ദ്രശേഖർ റാവു സന്ദർശിക്കുന്നുണ്ടായിരുന്നു. എന്നാൽ അത് ഒരിക്കലും സാധ്യമല്ലെന്നും മോദി ജനപ്രീയ നേതാവാണെന്ന് കെ ചന്ദ്രശേഖർ റാവു മനസിലാക്കി കഴിഞ്ഞു എന്നുമാണ് ജനങ്ങൾ പറയുന്നത്.

ബിജെപിയുടെ മിഷന്‍ സൗത്ത് പ്ലാനിന്റെ ആദ്യപടിയാണ് തെലങ്കാന. അതിനാല്‍ തന്നെ ഇവിടെ ജയത്തില്‍ കുറഞ്ഞതൊന്നും ബി ജെ പി പ്രതീക്ഷിക്കുന്നുമില്ല. അതേസമയം, തെലങ്കാനയില്‍ ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ, ബി.ജെ.പി. നേതൃത്വവുമായി ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു. അമിത് ഷായും ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവുമായുള്ള കൂടിക്കാഴ്ച അത്ര ചെറുതായി കാണാൻ പറ്റില്ല. ബദ്ധവൈരികള്‍ തമ്മില്‍ കൈ കൊടുക്കണമെങ്കില്‍ ഷായുടെ നീക്കം അത്ര ചെറുതായിരിക്കില്ല. അതും തെലങ്കാനയില്‍ ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നായ്ഡു-ഷാ കൂടിക്കാഴ്ച ദേശീയ രാഷ്ട്രീയത്തില്‍ ചർച്ചയായിരുന്നു. ഇപ്പോൾ നരേന്ദ്രമോദി അമിത് ഷാ കൂട്ടുകെട്ടിട്ടിലൂടെ തെലങ്കാനയിലേക്കും കയറിക്കൂടാന്‍ പഴുതുണ്ടാക്കിയിരിക്കുകയാണ്. എന്തായാലും 2024 ൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ദക്ഷിണേന്ത്യ പിടിച്ചടക്കുമെന്നതിന്റെ ശുഭ സൂചനകളാണ് ഈ വാർത്തകൾ നൽകുന്നത്.

Related Articles

Latest Articles