Wednesday, November 4, 2026

ത​ട്ടു​ക​ട​യി​ൽ നി​ന്ന് പണപ്പെട്ടി മോ​ഷ്​​ടി​ച്ചു; കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നിരിക്കെ ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ചാടിപ്പോകാൻ ശ്രമം; പിടികൂടുന്നതിനിടെ പോലീസുകാർക്ക് നേരെ ആക്രമണം; ഒടുവിൽ പ്രതികൾ റിമാൻഡിൽ!

കൊല്ലം: ത​ട്ടു​ക​ട​യി​ൽ നി​ന്ന് പ​ണം അ​ട​ങ്ങി​യ പെ​ട്ടി മോ​ഷ്​​ടി​ച്ച കേസിൽ പി​ടി​യി​ലാ​യ പ്ര​തി​ക​ളി​ലൊ​രാ​ൾ പോ​ലീ​സ്​ ക​സ്റ്റ​ഡി​യി​ൽ നി​ന്ന്​ ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ച്ചു. ശ​ക്തി​കു​ള​ങ്ങ​ര കു​രി​ശ​ടി​ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​യി​ൽ നിന്നാണ് പണം മോഷ്ടിച്ചത്. ഒടുവിൽ രക്ഷപ്പെട്ട ഒ​ളി​ച്ചി​രു​ന്ന പ്ര​തി​യെ ക​ണ്ടെ​ത്തി​യ​പ്പോ​ൾ പോലീ​സി​ന്​ നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി. ക​ണ്ണ​ന​ല്ലൂ​ർ കു​ള​പ്പാ​ടം പാ​റ​വി​ള വീ​ട്ടി​ൽ സെ​യ്ദാ​ലി (18), ശ​ക്തി​കു​ള​ങ്ങ​ര മീ​ന​ത്ത് ചേ​രി​യി​ൽ ത​ച്ചി​ല​ഴി​ക​ത്ത് വീ​ട്ടി​ൽ അ​ഖി​ൽ (21) എ​ന്നി​വ​രാ​ണ് ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി 8.30 ഓ​ടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ത​ട്ടു​ക​ട​യി​ലെ​ത്തി​യ സെ​യ്ദാ​ലി ക​ട​യി​ൽ പ​ണം സൂ​ക്ഷി​ക്കു​ന്ന പ്ലാ​സ്റ്റി​ക്ക് പെ​ട്ടി ത​ട്ടി​യെ​ടു​ത്ത് അ​ഖി​ലി​ന്‍റെ സ്​​കൂ​ട്ട​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം 6000 രൂ​പ അ​ട​ങ്ങി​യ പ​ണ​പ്പെ​ട്ടി ആ​ണ് ഇ​വ​ർ അ​പ​ഹ​രി​ച്ച​ത്. ക​ട​യു​ട​മ ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related Articles

Latest Articles