കേദാര്‍നാഥ്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രചാരണവും പൂര്‍ത്തിയായ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാര്‍നാഥ് ദര്‍ശനം ഭക്തിനിര്‍ഭരം. പ്രളയത്തില്‍ തകര്‍ന്ന ഈ മേഖലയിലെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി വിലയിരുത്തി.
രാവിലെ ഒന്‍പതരയോടെ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ കേദാര്‍നാഥില്‍ ഇറങ്ങി. തുടര്‍ന്ന് ക്ഷേത്ര ദര്‍ശനം നടത്തിയ നരേന്ദ്രമോദി പൂജാ കര്‍മ്മങ്ങളിലും പങ്കെടുത്തു.
ഊഷ്മളമായ സ്വീകരണമാണ് നരേന്ദ്രമോദിക്ക് കേദാര്‍നാഥില്‍ ലഭിച്ചത്. പ്രധാനമന്ത്രി ആയ ശേഷം ഇത് നാലാം തവണയാണ് മോദി ഉത്തരാഖണ്ഡിലെ തീര്‍ത്ഥാടന കേന്ദ്രമായ കേദാര്‍നാഥിലെത്തുന്നത്. പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് പ്രധാനമന്ത്രി കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്.
നാളെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മോദി ബദരീനാഥ് ക്ഷേത്രത്തിലും ദര്‍ശനം നടത്തുന്നുണ്ട്.പ്രധാനമന്ത്രിയുടെ വരവിനോടനുബന്ധിച്ച് ഇരുക്ഷേത്രങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

