Saturday, January 10, 2026

കെജ്‌രിവാളിന്റെ ജാമ്യം; ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ദില്ലി: മദ്യനയ അഴിമതിക്കേസില്‍ വിചാരണ കോടതി അനുവദിച്ച ജാമ്യം സ്‌റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ് വിഎന്‍ ഭട്ടി എന്നിവര്‍ ഉള്‍പ്പെട്ട അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

വിചാരണ കോടതിയിലെ ഉത്തരവിലെ നിരീക്ഷണങ്ങള്‍ ശരിയല്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ജാമ്യം അനുവദിച്ച റോസ് അവന്യൂ കോടതി ഉത്തരവ് ദില്ലി ഹൈക്കോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തു. ഇഡി സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കാതെയാണ് വിചാരണ കോടതി ജാമ്യം അനുവദിച്ചതെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വ്യാഴാഴ്ചയായിരിന്നു തിഹാര്‍ ജയിലില്‍ കഴിയുന്ന കെജ്‌രിവാളിന് റോസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ഇ ഡി ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഇതിനിടെ മദ്യനയ കേസിൽ തിഹാര്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തിഹാർ ജയിലിലെത്തിയാണ് അറസ്റ്റ് ചെയ്തത്. ഇന്ന്‌ അദ്ദേഹത്തെ വിചാരണ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം.

Related Articles

Latest Articles