Tuesday, May 14, 2024
spot_img

ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതയാരോപണം; ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസ്

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടറായ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസെടുത്തു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടന്നെന്ന് കാണിച്ചാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം വിജലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പിച്ചു.

തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജർ വാങ്ങിയതിൽ സർക്കാരിന് നഷ്ടമുണ്ടാക്കി, അവധിയെടുത്ത് സ്വകാര്യ കോളജിൽ പോയി ശമ്പളത്തോടെ പഠിപ്പിച്ചു, കുടകിൽ അനധികൃത ഭൂമി ഇടപാടുനടത്തി എന്നിവയാണ് ജേക്കബ് തോമസിനെതിരെ ഉയർന്ന ആരോപണം. ഈ കാലയളവിൽ ജേക്കബ് തോമസ് വകുപ്പിന് 15 കോടി നഷ്ടം ഉണ്ടാക്കിയതായാണ് നേരത്തേ കെ എം എബ്രഹാമിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

എന്നാൽ ജേക്കബ് തോമസ് ക്രമക്കേടു കാട്ടിയെന്നുള്ള പരാതികള്‍ നേരത്തെ കോടതി തള്ളിയിരുന്നു. ഈ കേസ് തളളിയതാണെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാരുമായി ജേക്കബ് തോമസ് ഇടഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ആരോപണത്തിന്‍മേല്‍ വീണ്ടും കേസെടുത്തിരിക്കുന്നത്.
[10:01 AM, 4/12/2019] +91 99862 93230: വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍ പ്ര​കോ​പ​നം; ​ഇന്ത്യ​ന്‍ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കശ്മീ​രി​ലെ പൂ​ഞ്ചി​ല്‍ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍ പ്ര​കോ​പ​നം. പൂ​ഞ്ചി​ലെ സ​വ്ജി​യ​ന്‍ സെ​ക്ട​റി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ വെ​ടി​നി​ര്‍​ത്ത​ര്‍ കാ​ര​ര്‍ ലം​ഘി​ച്ച്‌ ഇ​ന്ത്യ​ന്‍ പോ​സ്റ്റു​ക​ള്‍​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.30നാ​യി​രു​ന്നു സം​ഭ​വം ഉണ്ടായത്. പാ​ക് വെ​ടി​വ​യ്പി​നെ തു​ട​ര്‍​ന്നു ഇ​ന്ത്യ​ന്‍ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ഏ​റ്റു​മു​ട്ട​ല്‍ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

Related Articles

Latest Articles